മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​വും പി.​കെ. ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ​വും
Sunday, December 15, 2019 12:16 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) അ​ൻ​പ​താം വാ​ർ​ഷി​ക​വും പി.​കെ. ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ​വും നാ​ളെ രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ ച​ന്ദ്ര​ഗി​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
നി​ല​വി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ഗ്രാ​റ്റി​വി​റ്റി, പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്, ചി​കി​ത്സാ ആ​നു​കൂ​ല്യ​ങ്ങ​ൾ, സ്ഥി​ര​മാ​യ തൊ​ഴി​ൽ, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ, പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നേ​ടി​യെ​ടു​ക്കാ​ൻ മ​ല​ബാ​ർ എ​സ്റ്റേ​റ്റ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​.
ഇ​നി​യും നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണേ​ണ്ട​താ​യു​ണ്ട്.
കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​വ​രു​ന്ന ഒ​രു മാ​സ​ത്തെ ഗ്രാ​റ്റി​വി​റ്റി പു​ന​ർ​നി​ർ​ണ​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ ഗു​രു​ത​ര​ പ്ര​തി​സ​ന്ധി​ക​ളാ​ണ് നേ​രിടുന്ന​ത്. സേ​വ​ന വേ​ത​ന ക​രാ​റി​ന്‍റെ കാ​ലാ​വ​ധി ര​ണ്ട് വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പു​തു​ക്കി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. പ​ല തോ​ട്ട​ങ്ങ​ളി​ലും ഉ​ട​മ​ക​ൾ വീ​ഴ്ച വ​രു​ത്തു​ക​യാ​ണ്.
തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച ഭ​വ​ന​പ​ദ്ധ​തി എ​വി​ടെ​യും എ​ത്താ​ത്ത സ്ഥി​തി​യാ​ണ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കേ​ണ്ട ഘ​ട്ട​ത്തി​ലാ​ണ് യൂ​ണി​യ​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​ക​വും പി.​കെ. ഗോ​പാ​ല​ൻ അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, പാ​ലോ​ട് ര​വി, പി.​പി. ആ​ലി, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​വി. ബാ​ല​ച​ന്ദ്ര​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​സി. റോ​സ​ക്കു​ട്ടി, പി.​കെ. അ​നി​ൽ​കു​മാ​ർ, കെ.​കെ. ഏ​ബ്ര​ഹാം, കെ.​എ​ൽ. പൗ​ലോ​സ്, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ, വി.​എ. മ​ജീ​ദ്, കെ.​വി. പോ​ക്ക​ർ​ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.