ആദിവാസി യു​വാ​ക്ക​ളെ കൊലപ്പെടുത്തിയ ആ​റ് പേ​ർ അ​റ​സ്റ്റി​ൽ
Wednesday, January 15, 2020 12:11 AM IST
ഗൂ​ഡ​ല്ലൂ​ർ: കോ​ത്ത​ഗി​രി​യി​ൽ രാ​ത്രി​കാ​ല പാ​റാ​വി​ന് പോ​യ ആ​ദി​വാ​സി യു​വാ​ക്ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ത്ത​ഗി​രി നെ​ടു​ക്ക​ൻ ആ​ദി​വാ​സി കോ​ള​നി​യി​ലെ തി​മ്മ​ൻ (19), രാ​മ​ച​ന്ദ്ര​ൻ (38) എ​ന്നി​വ​രെ​യാ​ണ് ഫാ​മി​ൽ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
കോ​ത്ത​ഗി​രി സ്വ​ദേ​ശി​ക​ളാ​യ ജ​യ​കു​മാ​ർ (55), മ​ഹേ​ന്ദ്ര​ൻ (41), കേ​കു​മാ​ർ (42), ബാ​ബു (40), കൃ​ഷ്ണ​ൻ (40), മൂ​ർ​ത്തി (39) എ​ന്നി​വ​രെ​യാ​ണ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഇ​ര​ട്ട​കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​സി. ശ​ശി​മോ​ഹ​ൻ സ്പെ​ഷ​ൽ സ്ക്വാ​ഡ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. കൊ​ല​ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി ഇ​വ​രു​ടെ വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.
ബാ​ബു​വി​ന്‍റെ മ​ക​ളു​മാ​യി തി​മ്മ​ൻ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. മ​ക​ളു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ബാ​ബു നി​ര​ന്തം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തി​മ്മ​ൻ പി​ൻ​മാ​റാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഫാ​മി​ൽ വെ​ച്ച് തി​മ്മ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം പു​റ​ത്ത് അ​റി​യു​മെ​ന്ന് ഭ​യ​ന്ന് രാ​മ​ച​ന്ദ്ര​നെ​യും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.