സ്ത്രീ​ക​ളെ ദേ​ഹോ​പ​ദ്ര​വമേല്‌പ്പിക്കല്‌: യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, January 21, 2020 12:24 AM IST
പൂ​ക്കോ​ട്ടും​പാ​ടം: സ്ത്രീ​ക​ളെ ദേ​ഹോ​പ​ദ്ര​വം ചെ​യ്യു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. ക​രു​ളാ​യി ചെ​ട്ടി​യി​ൽ ക​രി​ന്താ​ർ സ്വ​ദേ​ശി വെ​ട്ട​ൻ ഹ​ബീ​ബ് റ​ഹ്മാ​നെ (22)യാ​ണ് പൂ​ക്കോ​ട്ടും​പാ​ടം എ​സ്ഐ രാ​ജേ​ഷ് അ​യോ​ട​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ക്കു​ന്ന പ്ര​തി വി​ജ​ന​മാ​യ റോ​ഡു​ക​ളി​ലൂ​ടെ ത​നി​ച്ചു ന​ട​ന്നു പോ​കു​ന്ന സ്ത്രീ​കളെയും സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ​യും ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് പ്ര​തി​ക്കെ​തി​രേ പോ​ക്സോ വ​കു​പ്പും ചു​മ​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ന് മു​ന്പും പ്ര​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.