നാ​ട്ടാ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​ള്ള ആ​ഘോ​ഷം: ര​ജി​സ്റ്റ​ർ ചെ​യ്യ​ണം
Tuesday, January 21, 2020 12:26 AM IST
ക​ൽ​പ്പ​റ്റ: നാ​ട്ടാ​ന​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​ൻ ജി​ല്ലാ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​ൻ ഈ ​മാ​സം 20 മു​ത​ൽ ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി സ​മ​യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വാ​യി.
2012 വ​രെ ആ​ന​യെ പ​ങ്കെ​ടു​പ്പി​ച്ച് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന ആ​രാ​ധ​നാ​ല​യ​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ര​ജി​സ്ട്രേ​ഷ​നാ​യി വ​യ​നാ​ട് സോ​ഷ്യ​ൽ ഫോ​റ​സ്ട്രി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം. 2012ന് ​ശേ​ഷം ആ​ന​യെ എ​ഴു​ന്ന​ള്ളി​ക്കാ​നാ​രം​ഭി​ച്ച ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
2012ൽ ​ന​ട​ന്നു​വ​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച​തി​ൽ കൂ​ടു​ത​ൽ ആ​ന​ക​ളെ തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 04936 202623, 295076, 9447979155.