ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ മി​നി അ​ദാ​ല​ത്ത്
Saturday, January 25, 2020 12:17 AM IST
ക​ൽ​പ്പ​റ്റ: ഡി​വി​ഷ​ൻ സ​ർ​വീ​സ് പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ നി​ശ്ച​യി​ക്ക​ൽ, വി​ത​ര​ണം, കു​ടും​ബ പെ​ൻ​ഷ​ൻ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു ഡി​ഫ​ൻ​സ് പെ​ൻ​ഷ​ൻ മി​നി അ​ദാ​ല​ത്ത് 31നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ ന​ട​ക്കും. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട വി​ലാ​സം: ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സ്, സി​വി​ൽ സ്റ്റേ​ഷ​ൻ പി​ഒ, വി​ദ്യാ​ന​ഗ​ർ, കാ​സ​ർ​ഗോ​ഡ്-671123, ഫോ​ണ്‍ 0499 4256860.

വീ​ടു​ക​യ​റി ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച
കേ​സി​ൽ പ്ര​തി​യെ ശി​ക്ഷി​ച്ചു

മാ​ന​ന്ത​വാ​ടി: ദ​ന്പ​തി​ക​ളെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക്കു ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പൊ​ഴു​ത​ന പാ​റ​ക്കു​ന്ന് എ​സ്റ്റേ​റ്റ് പാ​ടി​യി​ലെ ദ​ന്പ​തി​ക​ളെ ആ​ക്ര​മി​ച്ച കേ​സി​ൽ പൊ​ഴു​ത​ന ക​ലാ​നി​വാ​സി​ൽ സി.​ആ​ർ. ഹ​രി​പ്ര​സാ​ദി​നെ​യാ​ണ്(34) മാ​ന​ന്ത​വാ​ടി എ​സ്‌സി-​എ​സ്ടി സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജിയാണ് ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്ന​ര വ​ർ​ഷം വെ​റും ത​ട​വും ആ​യി​രം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. 2019 ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജോ​ഷി മു​ണ്ട​ക്ക​ൽ ഹാ​ജ​രാ​യി.