മ​ത​നി​ര​പേ​ക്ഷ​ത കാ​ത്ത് സൂ​ക്ഷി​ക്ക​ണം: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Tuesday, January 28, 2020 12:50 AM IST
ക​ൽ​പ്പ​റ്റ: രാ​ജ്യ​ത്തി​ന്‍റെ മ​തേ​ത​ര​സ്വ​ഭാ​വം കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ . ക​ൽ​പ്പ​റ്റ എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന മൂ​ല്യ​ങ്ങ​ളും കാ​ഴ്ച്ച​പാ​ടു​ക​ളും അ​തേ അ​ർ​ത്ഥ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ഏ​വ​ർ​ക്കും സാ​ധി​ക്ക​ണം.
മ​ത, ജാ​തി, വ​ർ​ഗ, സാ​ന്പ​ത്തി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വി​ഭ​ജ​ന​ങ്ങ​ളോ​ട് രാ​ജ്യ മ​ന​സി​ന് പൊ​രു​ത്ത​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ല. ഭ​ര​ണ​ഘ​ട​ന​യു​ടെ മു​ഖ്യ സ്രോ​ത​സ് ജ​ന​ത ത​ന്നെ​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സ്വ​ഭാ​വ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ എല്ലാവരും രം​ഗ​ത്തി​റ​ങ്ങ​ണമെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എം​എ​ൽ​എ​മാ​രാ​യ സി.​കെ. ശ​ശീ​ന്ദ്ര​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, എ​ഡി​എം ത​ങ്ക​ച്ച​ൻ ആ​ന്‍റ​ണി, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, പൊ​തു​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.