ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Wednesday, January 29, 2020 12:01 AM IST
മീ​ന​ങ്ങാ​ടി: 2019 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​പ്പി​ൽ വ​രു​ത്തേ​ണ്ടി​യി​രു​ന്ന അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പി.​ടി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല​യി​ൽ ഈ ​വ​ർ​ഷം സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന സ​ർ​ക്കാ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ.​വി. മ​നോ​ജ്, ഇ.​വി. ഏ​ബ്ര​ഹാം, പി.​കെ. വാ​സു, പി.​എ. അ​ബ്ദു​ൾ നാ​സ​ർ, എ.​കെ. ക​രു​ണാ​ക​ര​ൻ, നി​ർ​മ്മ​ലാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ടി.​ജി. സ​ജി (പ്ര​സി​ഡ​ന്‍റ്), കെ.​വി. ച​ന്ദ്ര​ൻ (സെ​ക്ര​ട്ട​റി), എ​ൻ.​പി. മാ​ത്യു (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.