കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Wednesday, February 19, 2020 12:53 AM IST
ക​ല്‍​പ്പ​റ്റ: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രേ എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി. സം​സ്ഥാ​ന വ്യാ​പ​ക സ​മ​ര​ത്തി​നന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ മൂ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും മാ​ര്‍​ച്ച് ന​ട​ത്തി. നൂ​റു​ക​ണ​ക്കി​നു​പേ​ര്‍ പ​ങ്കെടുത്തു. ക​ല്‍​പ്പ​റ്റ​യി​ല്‍ ടെ​ലി​ഫോ​ണ്‍ എ​ക്‌​സ്‌​ചേ​ഞ്ച് മാ​ര്‍​ച്ച് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ന്‍ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ല്‍​ഡി​എ​ഫ് മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ വി.​പി. ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ന്‍, വി.​പി. വ​ര്‍​ക്കി, മു​ഹ​മ്മ​ദ് പ​ഞ്ചാ​ര, സ​ണ്ണി മാ​ത്യു, ഉ​മ്മ​ര്‍, എ​ന്‍.​ഒ. ദേ​വ​സ്യ, മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം വി.​വി. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. രാ​മ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​ഗീ​വ​ര്‍​ഗീ​സ്, ജോ​സ് പ​ന​മ​ട, കെ.​എം. ബ​ഷീ​ര്‍, കെ.​എ. പ്ര​കാ​ശ​ന്‍, സി.​എം. സു​ധീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മാ​ന​ന്ത​വാ​ടി​യി​ല്‍ പോ​സ്റ്റ് ഓ​ഫീ​സ് മാ​ര്‍​ച്ച് എ​ല്‍​ഡി​എ​ഫ് ജി​ല്ലാ​ക​ണ്‍​വീ​ന​ര്‍ കെ.​വി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ജെ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എ​ന്‍. പ്ര​ഭാ​ക​ര​ന്‍, കു​ര്യാ​ക്കോ​സ് മു​ള്ള​ന്‍​മ​ട, ഷ​ബീ​ര്‍ അ​ലി, ജു​നൈ​ദ് കൈ​പ്പാ​ണി, പി.​വി. സ​ഹ​ദേ​വ​ന്‍, കെ.​എം. വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.