കാ​റ്റാ​ടി-​വ​രി​നി​ലം റോ​ഡി​ൽ യാ​ത്രാ​ദു​രി​തം
Saturday, February 22, 2020 10:45 PM IST
മാ​ന​ന്ത​വാ​ടി: വ​ർ​ഷ​ങ്ങ​ളാ​യി​ട്ടും യാ​ത്രാ​ദു​രി​ത​ത്തി​ന് അ​റു​തി​യി​ല്ലാ​തെ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തൃ​ശി​ലേ​രി കാ​റ്റാ​ടി-​വ​രി​നി​ലം റോ​ഡ്. ഒ​രു കി​ലോ​മീ​റ്റ​ർ വ​രു​ന്ന റോ​ഡി​ന്‍റെ പ​കു​തി ഭാ​ഗം വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ടാ​റിം​ഗ് ചെ​യ്ത​താ​ണ്. പി​ന്നീ​ട് 500 മീ​റ്റ​ർ സോ​ളിം​ഗ് ന​ട​ത്തി​യ​ത​ല്ലാ​തെ അ​റ്റ​കു​റ്റ​പ്പ​ണി ഉ​ണ്ടാ​യി​ല്ല. റോ​ഡ് പാ​ടെ ത​ക​ർ​ന്ന​തോ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്.

വ​രി​നി​ലം ആ​ദി​വാ​സി കോ​ള​നി​യി​ലെ 50-ഉം ​ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 40-ഉം ​കു​ടും​ബ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് റോ​ഡ്. ജെ​സി​യി​ൽ​നി​ന്നു തൃ​ശി​ലേ​രി സ്കൂ​ളി​ലേ​ക്കു വി​ദ്യാ​ർ​ഥി​ക​ളും ഇ​തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. റോ​ഡ് പ്ര​വൃ​ത്തി​ക്കു 10 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച എം​എ​ൽ​എ​ക്ക് അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് ബാ​ന​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണി എ​പ്പോ​ൾ ആ​രം​ഭി​ക്കു​മെ​ന്ന​തി​ൽ ആ​ർ​ക്കും നി​ശ്ച​യ​മി​ല്ല.