വൈ​ദ്യു​തി ബോ​ര്‍​ഡി​ലെ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്ന്
Sunday, February 23, 2020 11:52 PM IST
ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍-​പ​ന്ത​ല്ലൂ​ര്‍ താ​ലൂ​ക്കു​ക​ളി​ലെ വൈ​ദ്യു​തി ബോ​ര്‍​ഡി​ലെ വി​വി​ധ ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്ന് ഗൂ​ഡ​ല്ലൂ​രി​ല്‍ ന​ട​ന്ന വൈ​ദ്യു​തി ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. താ​ത്ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക, ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. യോ​ഗ​ത്തി​ല്‍ വെ​ങ്കി​ടേ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​രാം, സാ​ല​മ​ന്‍, പ്ര​സ​ന്ന​കു​മാ​ര്‍, ശെ​ല്‍​വ​രാ​ജ്, ഗു​ണ​ശേ​ഖ​ര​ന്‍ സം​സാ​രി​ച്ചു.

പ​രി​ശീ​ല​നം ന​ല്‍​കി

ഊ​ട്ടി: കു​ന്നൂ​ര്‍ വെ​ല്ലിം​ഗ്ട​ണ്‍ സൈ​നി​ക കേ​ന്ദ്ര​ത്തി​ലെ സൈ​നി​ക​ര്‍​ക്ക് അ​ഗ്നി​ശ​മ​ന സേ​ന പ​രി​ശീ​ല​നം ന​ല്‍​കി. കു​ന്നൂ​ര്‍ യൂ​ണി​റ്റാ​ണ് കാ​ട്ടു​തീ പ​ട​രു​മ്പോ​ള്‍ തീ​യ​ണ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും വാ​ഹ​ന​ങ്ങ​ള്‍​ക്കും വീ​ടു​ക​ള്‍​ക്കും തീ​പി​ടി​ക്കു​മ്പോ​ള്‍ അ​ണ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​മു​ള്ള പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.