ദേ​ശീ​യ അന്ധ ടെ​ന്നി​സിൽ നി​ബി​ൻ മാ​ത്യു​വി​ന് കി​രീ​ടം
Monday, February 24, 2020 12:08 AM IST
ക​ല്‍​പ്പ​റ്റ: ഇ​ന്ത്യ​ന്‍ ബ്ലൈ​ന്‍​ഡ് സ്പോ​ര്‍​ട്സ് അ​സോ​സി​യേ​ഷ​ന്‍ പ​ട്യാ​ല​യി​ല്‍ ന​ട​ത്തി​യ ദേ​ശീ​യ അന്ധ ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ വ​യ​നാ​ട് കാ​ക്ക​വ​യ​ല്‍ സ്വ​ദേ​ശി ജേ​താ​വാ​യി. ബം​ഗ​ളൂ​രു ഐ​ഐ​ടി​യി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ വി​ദ്യാ​ര്‍​ഥി നി​ബി​ന്‍ മാ​ത്യു​വാ​ണ് ബി ​വ​ണ്‍ കാ​റ്റ​ഗ​റി​യി​ല്‍ കി​രീ​ടം നേ​ടി​യ​ത്. കാ​ക്ക​വ​യ​ലി​ലെ മേ​രി-​മാ​ത്യു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ജൂ​ണി​ല്‍ ഇ​റ്റ​ലി​യി​ല്‍ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ബ്ലൈ​ന്‍​ഡ് ടെ​ന്നി​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ നി​ബി​ന്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്യും.
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നു ബി​രു​ദം നേ​ടി​യ നി​ബി​ന്‍ സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഐ​ഐ​ടി​യി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ല്‍ പ​ഠ​ന​ത്തി​നി​ടെ​യാ​ണ് ബ്ലൈ​ന്‍​ഡ് ടെ​ന്നി​സ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. വ​യ​ലി​നി​സ്റ്റു​മാ​ണ് നി​ബി​ന്‍.