മോശം അരി: സ്‌​കൂ​ളു​ക​ളി​ലും ക​ല്‍​പ്പ​റ്റ​യി​ലെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലും പ​രി​ശോ​ധ​ന
Tuesday, February 25, 2020 12:17 AM IST
ക​ല്‍​പ്പ​റ്റ: സ്‌​കൂ​ളു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത അ​രി​യാ​ണെ​ന്ന് പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് വ​യ​നാ​ട്ടി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലും ക​ല്‍​പ്പ​റ്റ​യി​ലെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ന്‍ അം​ഗം എം. ​വി​ജ​യ​ല​ക്ഷ്മി പ​രി​ശോ​ധ​ന ന​ട​ത്തി.
മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ വി​ത​ര​ണം ചെ​യ്ത അ​രി ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് കാ​ണി​ച്ച് സ്‌​കൂ​ള്‍ പി​ടി​എ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ ക​മ്മീ​ഷ​ന്‍ അം​ഗം സ്‌​കൂ​ളി​ലും ക​ല്‍​പ്പ​റ്റ​യി​ലെ സ​പ്ലൈ​കോ ഗോ​ഡൗ​ണി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ശോ​ധ​ന​യി​ല്‍ സ്‌​കൂ​ളി​ല്‍ ഉ​ച്ച​ക്ക​ഞ്ഞി​ക്കാ​യി വി​ത​ര​ണം ചെ​യ്ത അ​രി ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​തേ​തു​ട​ര്‍​ന്ന് അ​രി തി​രി​ച്ചെ​ടു​ത്ത് ഗു​ണ​നി​ല​വാ​ര​മു​ള്ള അ​രി സ്‌​കൂ​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് ഗോ​ഡൗ​ണ്‍ അ​ധി​കൃ​ത​രോ​ട് ക​മ്മീ​ഷ​ന്‍ അം​ഗം നി​ര്‍​ദേ​ശം ന​ല്‍​കി. വ​യ​നാ​ട്ടി​ല്‍ പ​തി​മൂ​ന്ന് സ്‌​കൂ​ളു​ക​ളി​ലാ​ണ് ക​മ്മീ​ഷ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഒ​പ്പം നെ​ന്മേ​നി പ​ഞ്ചാ​യ​ത്തി​ലെ 17 അം​ഗ​ന​വാ​ടി​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത അ​രി തി​രി​ച്ചെ​ടു​ക്കാ​നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ക്കു​മെ​ന്ന സൂ​ച​ന​യും ക​മ്മീ​ഷ​ന്‍ അം​ഗം എം. ​വി​ജ​യ​ല​ക്ഷ്മി ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​രി​ശീ​ല​നം
ക​ല്‍​പ്പ​റ്റ: ഏ​പ്രി​ല്‍, മെ​യ് മാ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന ജ​ന​സം​ഖ്യാ സെ​ന്‍​സ​സി​നു മു​ന്നോ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. 28, 29 തി​യ​തി​ക​ളി​ല്‍ ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ പ​ഴ​ശി ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം.
ചാ​ര്‍​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍, സ​ബ് ഡി​വി​ഷ​ണ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍, ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, അ​ഡീ​ഷ​ണ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍, സെ​ന്‍​സ​സ് വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന ക്ല​ര്‍​ക്കു​മാ​ര്‍, അ​സി​സ്റ്റ​ന്റ്മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം.