യു​വ​ജ​ന ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: ആ​റ് കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി
Wednesday, February 26, 2020 12:16 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ജി​ല്ല​യി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ ആ​റ് കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്ത ജെ​റോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ എ​ട്ട് കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ര​ണ്ടെ​ണ്ണം അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. റി​ക്രൂ​ട്ട്മെ​ന്‍റ് ഏ​ജ​ൻ​സി എ​ന്ന പേ​രി​ൽ വി​ളി​ച്ച് തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് 31500 രൂ​പ വാ​ങ്ങി പ​റ്റി​ച്ചു​വെ​ന്ന യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ക​മ്മീ​ഷ​ൻ പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് തേ​ടി.
ജി​ല്ല​യി​ലെ ഒ​രു കോ​ളേ​ജി​ൽ ഗ​സ്റ്റ് ല​ക്ച​റ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന അ​ധ്യാ​പ​ക​ൻ മ​റ്റൊ​രു കോ​ള​ജി​ലേ​ക്ക് ജോ​ലി മാ​റി പോ​യ സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് വി​ഷ​യ​ത്തി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​ലം​ഭാ​വം കാ​ണി​ച്ചു​വെ​ന്ന പ​രാ​തി​യും ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ച്ചു. കോ​ള​ജ് അ​ധി​കാ​രി​ക​ൾ സി​റ്റിം​ഗി​ൽ ഹാ​ജ​രാ​യി പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സ്കൂ​ൾ മാ​റ്റ​ത്തി​ന് ടി​സി അ​നു​വ​ദി​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​യി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ വി​ദ്യാ​ർ​ഥി​യോ​ടും മാ​താ​വി​നോ​ടും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ സ്കൂ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി.
ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ യു​വ​ജ​ന ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ടി.​കെ. ജ​യ​ശ്രീ, ക​മ്മീ​ഷ​നം​ഗം കെ.​കെ. വി​ദ്യ, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ സി.​ഡി. മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.