പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Thursday, February 27, 2020 12:39 AM IST
മാ​ന​ന്ത​വാ​ടി: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​മൂ​ലം പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. മാ​ന​ന്ത​വാ​ടി വെ​രു​വ​ക​യി​ലാ​ണ് വാ​ട്ട​ർ അ​ഥോ​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. നി​ര​വ​ധി ത​വ​ണ പ്ര​ദേ​ശ​വാ​സി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും പൈ​പ്പ് ന​ന്നാ​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല.
ക​ന​ത്ത മ​ഴ​ക്ക് സ​മാ​ന​മാ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ഇ​വി​ടെ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ളം റോ​ഡി​ൽ കെ​ട്ടി കി​ട​ക്കു​ന്ന​തോ​ടെ റോ​ഡ് പോ​ലും മൂ​ടി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​ത്രി മു​ത​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ പൈ​പ്പ് പൊ​ട്ടി വെ​ള്ളം ശ​ക്ത​മാ​യി ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​ത്. റോ​ഡി​ൽ വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​പോ​ലും ത​ട​സ​പ്പെ​ട്ടു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യു​ടെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ൽ ഇ​വി​ടെ കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക്ഷേ​ധ​വും പ്ര​ദേ​ശ​ത്ത് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
എ​രു​മാ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ ഡ​ൽ​ഹി​യി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന കൂ​ട്ട​ക്കൊ​ല​ക​ൾ​ക്കും വ​ർ​ഗീ​യ ക​ലാ​പ​ത്തി​നു​മെ​തി​രെ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ എ​രു​മാ​ട് ടൗ​ണി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. വി.​എ. ഭാ​സ്ക​ര​ൻ (സി​പി​എം), ആ​ലി ഉ​പ്പ​ട്ടി (മു​സ്ലിം ലീ​ഗ്), പ്ര​വീ​ണ്‍ (ഡി​എം​കെ), പി.​എം. വ​ർ​ക്കി (കോ​ണ്‍​ഗ്ര​സ്), എ​ൻ.​ആ​ർ. അ​ബ്ദു​ൽ മ​ജീ​ദ്, മു​ജീ​ബ്റ​ഹ്മാ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​ർ ഹ​നീ​ഫ മാ​സ്റ്റ​ർ, കെ. ​രാ​ജ​ൻ, ചേ​ര​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ബോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ചേ​ര​ൻ ന​ഗ​ർ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ ആ​രം​ഭി​ച്ചു
ഗൂ​ഡ​ല്ലൂ​ർ: ഓ​വാ​ലി പ​ഞ്ചാ​യ​ത്തി​ലെ ചേ​ര​ൻ ന​ഗ​ർ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണ് നീ​ക്കം ചെ​യ്ത് താ​ത്കാ​ലി​ക​മാ​യി പു​തി​യ പാ​ത രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ടു​ന്നു​ണ്ട്.