ചി​ക്ക​ബ​ർ​ഗി ബൈ​പാ​സി​ന്‍റെ പേ​രി​ലു​ള്ള വി​ഴു​പ്പ​ല​ക്ക​ൽ അ​വ​സാ​നി​പ്പി​ക്ക​ണം: എ​ൻ​എ​ച്ച് ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്‌ഷൻ ക​മ്മി​റ്റി
Friday, February 28, 2020 12:22 AM IST
ക​ൽ​പ്പ​റ്റ: ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ലാ​യി നി​ർ​ദേ​ശം ഉ​യ​ർ​ന്ന വ​ള്ളു​വാ​ടി-​ചി​ക്ക​ബ​ർ​ഗി ബൈ​പാ​സി​ന്‍റെ പേ​രി​ലു​ള്ള വി​ഴു​പ്പ​ല​ക്ക​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു നീ​ല​ഗി​രി-​വ​യ​നാ​ട് നാ​ഷ​ണ​ൽ ഹൈ​വേ ആ​ൻ​ഡ് റെ​യി​ൽ​വേ ആ​ക്‌ഷൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സി​ൽ പ്രാ​യോ​ഗി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ചി​ക്ക​ബ​ർ​ഗി ബൈ​പാ​സ് കേ​ന്ദ്ര, ക​ർ​ണാ​ട​ക സ​ർ​ക്കാ​രു​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​തു അ​ട്ടി​മ​റി​ക്കാ​നാ​ണ് വി​ഴു​പ്പ​ല​ക്ക​ൽ. സ​ങ്കീ​ർ​ണ​മാ​യ രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ക്കേ​സി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി പ​ഠി​ക്കാ​ത്ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും കു​ട്ട-​ഗോ​ണി​ക്കു​പ്പ ബ​ദ​ൽ​പാ​ത ലോ​ബി​ക്കു​വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന​വ​രു​മാ​ണ് പു​തി​യ വി​വാ​ദ​ത്തി​ന് പി​ന്നി​ൽ.
രാ​ത്രി​യാ​ത്ര നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചു പ​ഠി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു കേ​ര​ള, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം, റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം, ദേ​ശീ​യ ക​ടു​വ സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി എ​ന്നി​വ​യു​ടെ​യും പ്ര​തി​നി​ധി​ക​ള​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല​സ​മി​തി​യെ സു​പ്രീം കോ​ട​തി നി​യോ​ഗി​ക്കു​യു​ണ്ടാ​യി. സ​മി​തി 2018 മാ​ർ​ച്ച് ആ​റി​നു ബം​ഗ​ളൂ​രു​വി​ൽ യോ​ഗം ചേ​ർ​ന്ന​പ്പോ​ൾ കേ​ര​ള സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കു​ട്ട-​ഗോ​ണി​ക്കു​പ്പ ബ​ദ​ൽ​പാ​ത നാ​ലു​വ​രി​യാ​ക്ക​ണ​മെ​ന്നും ത​ല​ശേ​രി-​മൈ​സൂ​രു റ​യി​ൽ​പാ​ത​യ്ക്കു അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.
മേ​ൽ​പ്പാ​ല​ങ്ങ​ൾ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു. കേ​ര​ള​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ നി​രോ​ധ​ന സ​മ​യം വൈ​കു​ന്നേ​രം ആ​റു മു​ത​ൽ പു​ല​ർ​ച്ചെ ആ​റു വ​രെ​യാ​യി ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യ കേ​ന്ദ്ര ഗ​താ​ഗ​ത സെ​ക്ര​ട്ട​റി കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി. അ​ഞ്ചു മേ​ൽ​പ്പാ​ല​ങ്ങ​ളും അ​ടി​പ്പാ​ത​ക​ളു​മ​ട​ങ്ങി​യ പ​രി​ഹാ​ര സം​വി​ധാ​നം ശി​പാ​ർ​ശ ചെ​യ്തു. ആ​ക്ഷ​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​യി​രു​ന്നു ഇ​ത്.
എന്നാൽ ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ടി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി കു​ട്ട-​ഗോ​ണി​ക്കു​പ്പ പാ​ത വി​ക​സി​പ്പി​ച്ച് അ​തു​വ​ഴി​യാ​ക്കു​ന്ന​തി​നു നി​ർ​ദേ​ശം സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബ​ത്തേ​രി​യി​ൽ വ​ലി​യ സ​മ​രം ന​ട​ന്ന​ത്. ബ​ദ​ൽ​പാ​ത അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വ​യ​നാ​ട്ടി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചു പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കു​മെ​ന്നും സം​സ്ഥാ​ന മ​ന്ത്രി​മാ​ർ സ​മ​ര​ക്കാ​ർ​ക്കു ഉ​റ​പ്പു​ന​ൽ​കി. 2019 ഡി​സം​ബ​ർ 11നു ​വ​യ​നാ​ട്ടി​ലെ എം​എ​ൽ​എ​മാ​രെ​യും സ​മ​ര​സ​മി​തി നേ​താ​ക്ക​ളേ​യും ച​ർ​ച്ച​ക്കാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വി​ളി​ക്കു​ക​യും സ​ത്യ​വാ​ങ്മൂ​ലം സം​ബ​ന്ധി​ച്ച് മ​ന്ത്രി​മാ​രാ​യ എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ​യും കെ. ​രാ​ജു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു.​മാ​ന​ന്ത​വാ​ടി എം​എ​ൽ​എ ഒ.​ആ​ർ. കേ​ളു വി​ട്ടു​നി​ന്ന ഈ ​യോ​ഗ​ത്തി​നു ര​ണ്ടു ദി​വ​സം മു​ന്പു കേ​ര​ള സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ദേ​ശീ​യ​പാ​ത 766നു ​ബ​ദ​ലാ​യി കു​ട്ട-​ഗോ​ണി​ക്കു​പ്പ, ബാ​വ​ലി-​മൈ​സൂ​രു, പ​ന​മ​രം-​പ​യ്യ​ന്പ​ള്ളി- ബാ​വ​ലി-​മൈ​സൂ​രു എ​ന്നി​ങ്ങ​നെ മൂ​ന്ന് പാ​ത​ക​ളാ​ണ് അ​തി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.
പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​പ്പോ​ൾ 2020 ഫെ​ബ്രു​വ​രി 17നു ​മ​റ്റൊ​രു സ​ത്യ​വാ​ങ്മൂ​ലം കൂ​ടി സ​മ​ർ​പ്പി​ച്ചു. വ​ന​പാ​ത​യി​ൽ എ​ന്തെ​ങ്കി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നാ​ണ് ഈ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളു​ടെ കോ​ർ ഏ​രി​യ​യി​ൽ ഗ​താ​ഗ​തം അ​ട​ക്കം ഒ​രു ക​ട​ന്നു​ക​യ​റ്റ​വും പാ​ടി​ല്ലെ​ന്ന വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ 38 വി(4)(1) ​ന​ട​പ്പാ​ക്കാ​നു​ള്ള പ​രോ​ക്ഷ നി​ർ​ദേ​ശ​മാ​ണ് ഇ​ത്.
ബ​ദ​ൽ​പാ​ത ഇ​ല്ല എ​ന്ന ജ​ന​വി​കാ​ര​ത്തി​നൊ​പ്പം നി​ൽ​ക്കു​ക​യും ദേ​ശീ​യ​പാ​ത 766 അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ​യും ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ടി​ന് സു​പ്രീം​കോ​ട​തി​യി​ൽ പി​ന്തു​ണ ന​ൽ​കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് കേ​ര​ള സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.
പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ നാ​ല് സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ഇ​തി​ന​കം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്.
ദേ​ശീ​യ​പാ​ത 766നു ​പ​ക​രം കു​ട്ട-​ഗോ​ണി​ക്കു​പ്പ ബ​ദ​ൽ​പാ​ത വി​ക​സി​പ്പി​ക്കാ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​രും കേ​ന്ദ്ര റോ​ഡ് ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​വും ദേ​ശീ​യ ക​ടു​വാ​സം​ര​ക്ഷ​ണ അ​ഥോ​റി​റ്റി​യും സു​പ്രീം കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നാ​റ്റ്പാ​ക്ക് നി​ർ​ദേ​ശി​ച്ച ചി​ക്ക​ബ​ർ​ഗി ബൈ​പാ​സ് യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്നു നീ​ല​ഗി​രി-​വ​യ​നാ​ട് എ​ൻ​എ​ച്ച് ആ​ൻ​ഡ് റ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ബൈ​പാ​സ് നി​ർ​ദേ​ശം സു​പ്രീം കോ​ട​തി മു​ന്പാ​ക ആ​ക്ഷ​ൻ ക​മ്മി​റ്റി​യ​ട​ക്കം ക​ക്ഷി​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ​പാ​ത​യ്ക്കു വി​ദൂ​ര​ത്തി​ലൂ​ടെ പോ​കു​ന്ന ബ​ദ​ല​ല്ല വേ​ണ്ട​ത്. ബ​ത്തേ​രി​യി​ൽ​നി​ന്നു​ത​ന്നെ തി​രി​ഞ്ഞു​പോ​കു​ന്ന സ​മാ​ന്ത​ര പാ​ത​യാ​ണ് ആ​വ​ശ്യം. ഈ ​നി​ല​പാ​ടി​ന് പി​ന്തു​ണ​യേ​റു​ക​യാ​ണ്. ബ​ദ​ൽ​പാ​ത ലോ​ബി​യു​ടെ ശ​ക്ത​മാ​യ സ​മ്മ​ർ​ദം​കൊ​ണ്ടു​മാ​ത്ര​മാ​ണ് കേ​ര​ള സ​ർ​ക്കാ​ർ ഈ ​നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കാ​ത്ത​ത്. വ​ന​ത്തി​ലൂ​ടെ ഒ​ന്പ​തു കി​ലോ​മീ​റ്റ​ർ മാ​ത്രം ക​ട​ന്നു​പോ​കു​ന്ന ഈ ​പാ​ത അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന പ​ഴ​യ മൈ​സൂ​രു റോ​ഡാ​ണ്. ദേ​ശീ​യ​പാ​ത വി​ഷ​യ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ മു​ത​ലെ​ടു​പ്പ് അ​വ​സാ​നി​പ്പി​ച്ച് പ​ക്വ​ത​യു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
അ​ഡ്വ.​ടി.​എം. റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ന​യ​കു​മാ​ർ അ​ഴി​പ്പു​റ​ത്ത്, അ​ഡ്വ.​പി. വേ​ണു​ഗോ​പാ​ൽ, നാ​സ​ർ കാ​സിം, സി.​എ​ച്ച്. സു​രേ​ഷ്, ജോ​സ് ക​പ്യാ​ർ​മ​ല, ജോ​യി​ച്ച​ൻ വ​ർ​ഗീ​സ്, അ​നി​ൽ മാ​സ്റ്റ​ർ, ജേ​ക്ക​ബ് ബ​ത്തേ​രി, മോ​ഹ​ൻ ന​വ​രം​ഗ്, ഇ.​പി. ഇ​സ്മ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.