ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് മൂ​ന്ന് കോ​ടി
Friday, March 27, 2020 10:45 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2020-2021 വ​ർ​ഷ​ത്തെ വാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ഇ​ത്ത​വ​ണ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യി അ​ധി​ക തു​ക വ​കി​യി​രു​ത്തി​യി​ട്ടു​ണ്ട്. 70.78 കോ​ടി രൂ​പ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ പ്ര​തീ​ക്ഷി​ത വ​ര​വ്. 69.54 കോ​ടി​യാ​ണ് പ്ര​തീ​ക്ഷി​ത ചെ​ല​വ്. കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് ഇ​ത്ത​വ​ണ മൂ​ന്ന് കോ​ടി വ​ക​യി​രു​ത്തി.
ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പാ​ൽ സ​ബ്സി​ഡി​യാ​യി മൂ​ന്ന് കോ​ടി​യും വ​ക​യി​രു​ത്തി. മ​ത്സ്യ കൃ​ഷി പ്രോ​ത്സാ​ഹ​നം, വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ വി​ഹി​തം, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ സ​മ​ഗ്ര കോ​ള​നി വി​ക​സ​നം, പ​ട്ടി​ക​വ​ർ​ഗ്ഗ വി​ഭാ​ഗ​ത്തി​ൽ മ​ത്സ്യ കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നും തു​ക നീ​ക്കി വെ​ച്ചി​ട്ടു​ണ്ട്.
ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കും സ്കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ പ്ര​വ​ർ​ത്തി​ക​ൾ​ക​ൾ, കം​പ്യൂ​ട്ട​ർ, ഫ​ർ​ണി​ച്ച​ർ എ​ന്നി​വ ന​ൽ​കു​ന്ന​തി​നും വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദം, ഹോ​മി​യോ ജി​ല്ലാ ആ​ശു​പ​ത്രി​ക​ളു​ടെ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തു. ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ജീ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​ൻ തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
ക്യാ​ൻ​സ​ർ രോ​ഗ ചി​കി​ത്സ​യ്ക്കാ​യി 1.2 കോ​ടി ചെ​ല​വി​ൽ പ്ര​ത്യാ​ശ ക്യാ​ൻ​സ​ർ ചി​കി​ത്സാ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും, ഓ​ട്ടി​സം, അ​രി​വാ​ൾ രോ​ഗം ബാ​ധി​ച്ച​വ​ർ​ക്കും സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ളും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച അ​ക്ഷ​ര​പ്പു​ര പ​ദ്ധ​തി തു​ട​രും. സ്റ്റേ​ഡി​യ​ങ്ങ​ളു​ടെ നി​ർ​മ്മാ​ണം, മാ​വി​ലാം​തോ​ട് പ​ഴ​ശ്ശി സ്മൃ​തി മ​ണ്ഡ​പ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്ക​ൽ, ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യ്ക്കും ബ​ജ​റ്റി​ൽ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.