സ​മാ​ന്ത​ര വ​ഴി​ക​ൾ അ​ട​ച്ചു
Friday, March 27, 2020 10:45 PM IST
കാ​ട്ടി​ക്കു​ളം: ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു തോ​ൽ​പ്പെ​ട്ടി, ബാ​വ​ലി ചെ​ക്പോ​സ്റ്റു​ക​ൾ ഒ​ഴി​വാ​ക്കി വ​യ​നാ​ട്ടി​ലേ​ക്കു എ​ത്തു​ന്ന​തി​നു​ള്ള പാ​ത​ക​ൾ അ​ട​ച്ചു. സ​മാ​ന്ത​ര പാ​ത​ക​ളി​ലൂ​ടെ ആ​ളു​ക​ൾ ജി​ല്ല​യി​ലേ​ക്കു വ​രു​ന്ന​തും പോ​കു​ന്ന​തും ത​ട​യു​ന്ന​തി​ൽ പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്.
കാ​ട്ടി​ക്കു​ളം-​തി​രു​നെ​ല്ലി റോ​ഡ് പൂ​ർ​ണ​മാ​യി അ​ട​ച്ചി​രി​ക്ക​യാ​ണ്. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ൾ പൊ​തു​വെ ലോ​ക്ഡൗ​ണു​മാ​യി സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നും വൈ​ദ്യ​സ​ഹാ​യ​ത്തി​നും മ​റ്റു​മാ​യി എ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ടൗ​ണു​ക​ളി​ൽ പോ​ലീ​സ് അ​നു​വ​ദി​ക്കു​ന്ന​ത്.
അ​തി​ർ​ത്തി​ക​ളി​ല​ട​ക്കം റ​വ​ന്യൂ-​ആ​രോ​ഗ്യ​വ​കു​പ്പു ജീ​വ​ന​ക്കാ​രും സേ​വ​നം തു​ട​രു​ക​യാ​ണ്. തി​രു​നെ​ല്ലി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ഉ​പ​യോ​ഗ​ത്തി​നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ന്ന​ലെ വാ​ഹ​നം ല​ഭ്യ​മാ​ക്കി.