പു​ൽ​പ്പ​ള്ളി മേ​ഖ​ല​യി​ൽ ഉൗ​ർ​ജി​ത പ​രി​ശോ​ധ​ന​യു​മാ​യി പോ​ലീ​സ്
Sunday, March 29, 2020 10:34 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​രോ​ധ​നാ​ജ്ഞ​യും ലോ​ക്ക്ഡൗ​ണും ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മേ​ഖ​ല​യി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കി. ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി ടൗ​ണു​ക​ളി​ൽ എ​ത്തു​ന്ന​തു ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ പു​ൽ​പ്പ​ള്ളി​യി​ലെ​ത്തി കീ​ഴു​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
ലോ​ക്ഡൗ​ണ്‍ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​തെ ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് മു​ഖം​നോ​ക്കാ​തെ​യാ​ണ് ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്. പാ​ടി​ച്ചി​റ, പെ​രി​ക്ക​ല്ലൂ​ർ, ക​ബ​നി​ഗി​രി, ഇ​രു​ളം, അ​മ​ര​ക്കു​നി, ചീ​യ​ന്പം പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.
ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ആ​ളു​ക​ൾ ക​ബ​നി​ന​ദി ക​ട​ന്നു ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​ലും പോ​ലീ​സ് ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. നി​രോ​ധ​നാ​ജ്ഞ ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​തി​നു ഡ്രോ​ണ്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നും നീ​ക്ക​മു​ണ്ട്.