വയനാട്ടിൽ 7906 പേർ നി​രീ​ക്ഷ​ണ​ത്തി​ൽ
Monday, March 30, 2020 10:38 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ 19 രോ​ഗ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 1174പേ​ർ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തോ​ടെ നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 7906 ആയി. 12 പേ​ർ ആ​ശു​പ​ത്രി​യി​ലും 7894 പേ​ർ വീ​ടു​ക​ളി​ലു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ജി​ല്ല​യി​ൽ നി​ന്നും ഇ​ന്ന് 22 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 89 സാ​ന്പി​ളു​ക​ൾ അ​യ​ച്ച​തി​ൽ 24 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ക്കാ​നു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. ജി​ല്ല​യി​ലെ 14 ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ 769 വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ 1273 ആ​ളു​ക​ളെ സ്ക്രീ​നിം​ഗ് വി​ധേ​യ​മാ​ക്കി​യ​തി​ൽ ആ​ർ​ക്കും ത​ന്നെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.
സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് സ​ന്ന​ദ്ധ പോ​ർ​ട്ട​ൽ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ മാ​ത്ര​മെ ഇ​നി മു​ത​ൽ കോ​വി​ഡ് 19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യു​ള്ള സ​ഹാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നി​യോ​ഗി​ക്കു​ക​യു​ള്ളു.
സം​സ്ഥാ​ന​ത​ല​ത്തി​ലാ​ണ് ഇ​വ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക. പ​ത്ത് പേ​ര​ട​ങ്ങി​യ സം​ഘ​ത്തെ ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രാ​ഴ്ച​ത്തേ​ക്ക് നി​യോ​ഗി​ക്കും. ഒ​രാ​ഴ്ച​ത്തെ സേ​വ​നം ക​ഴി​യു​ന്ന​വ​ർ ര​ണ്ടാ​ഴ്ച​ത്തെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ പു​തി​യ പ​ത്ത് പേ​രെ നി​ശ്ച​യി​ക്കു​ന്ന​താ​ണ് പു​തി​യ സം​വി​ധാ​നം.
ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. വ​ള​രെ അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മെ പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടു​ള്ളു. ആ​ളു​ക​ൾ അ​ങ്ങാ​ടി​ക​ളി​ൽ ഇ​റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത് ത​ട​യു​ന്ന​തി​നാ​യി പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​ത്തേ​ക്ക് വാ​ങ്ങി സൂ​ക്ഷി​ക്ക​ണം. ചെ​റി​യ കാ​ര്യ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. ജി​ല്ല​യി​ൽ ത​ങ്ങി​യി​രു​ന്ന ആ​റ് ജ​ർ​മ്മ​ൻ​കാ​ർ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റ​യി​ൻ പൂ​ർ​ത്തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. നി​ല​വി​ൽ 68 വി​ദേ​ശി​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്.
വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് മ​രു​ന്നു​ക​ളു​ടെ​യും മ​റ്റും ആ​വ​ശ്യ​ത്തി​ന് സ​ഹാ​യി​ക്കാ​ൻ മെ​ഡി​ക്ക​ൽ വോ​ള​ണ്ടി​യ​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​ങ്ങ​ൾ​ക്ക് 04936 203400 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ലോ​ക് ഡൗ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​ന്നും ക​ർ​ണാ​ട​ക​യി​ലേ​ക്ക് 89 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ക​ർ​ണാ​ട​ക​യി​ൽ നി​ന്നും 38 ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും ഗ​താ​ഗ​തം ന​ട​ത്തു​ക​യു​ണ്ടാ​യി.