കോ​ഴി​ത്തീ​റ്റ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി
Wednesday, April 1, 2020 11:04 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ കോ​ഴി​ത്തീ​റ്റ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​റി​യി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡി​ൽ​നി​ന്നു 100 ട​ണ്‍ കോ​ഴി​ത്തീ​റ്റ അ​ടു​ത്ത ദി​വ​സം ജി​ല്ല​യി​ൽ എ​ത്തി​ക്കും. കോ​ഴി​ത്തീ​റ്റ​യു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കു അ​തി​ർ​ത്തി​ക​ളി​ൽ ത​ട​സം ഉ​ണ്ടാ​കി​ല്ല. കോ​ഴി​ത്തീ​റ്റ ക​ർ​ഷ​ക​ർ​ക്കു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് മു​ഖേ​ന ല​ഭ്യ​മാ​ക്കും. കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​നു അ​വ​ശ്യ​മെ​ന്നു​ക​ണ്ടാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക്
തീ​റ്റ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി
സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
ക​ൽ​പ്പ​റ്റ: ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ തീ​റ്റ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ​യ​നാ​ട് കൊ​മേ​ർ​ഷ്യ​ൽ ഡ​യ​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മി​ൽ​മ ഒ​രു​ദി​വ​സം പാ​ൽ സ്വീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന​ന​ഷ്ടം ആ​ണ് വ​യ​നാ​ട്ടി​ലെ ക്ഷീ​ര മേ​ഖ​ല​യ്ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കാ​ലി​ത്തീ​റ്റ അ​വ​ശ്യ സ​ർ​വീ​സാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ലോ​റി ഡ്രൈ​വ​ർ​മാ​ർ ലോ​ഡ് കൊ​ണ്ടു​വ​രു​വാ​ൻ വി​സ​മ്മ​തി​ക്കു​ക​യാ​ണ്. വ​യ​നാ​ട്ടി​ലെ ഫാം ​ഉ​ട​മ​ക​ളി​ൽ ഏ​റെ​യും ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ചോ​ള​ത്ത​ണ്ടാ​ണ് പ​ച്ച​പു​ല്ലി​ന് പ​ക​ര​മാ​യി ന​ൽ​കു​ന്ന​ത്. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച​തോ​ടെ അ​തി​ന്‍റെ വ​ര​വും നി​ന്നു. അ​തോ​ടെ വ​യ​നാ​ട്ടി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ ആ​യി​രി​ക്കു​ക​യാ​ണ്. ക്ഷീ​ര​വി​ക​സ​ന​വ​കു​പ്പ് മു​ൻ​കൈ എ​ടു​ത്തു ക്ഷീ​ര​മേ​ഖ​ല​യി​ലെ ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണം, സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ പാ​ൽ അ​ള​ക്കു​ന്ന​വ​ർ​ക്ക് ഈ ​മാ​സ​ത്തെ പാ​ലി​ന്‍റെ വി​ല അ​ഡ്വാ​ൻ​സാ​യി ന​ൽ​കു​വാ​ൻ മി​ൽ​മ ത​യ്യാ​റാ​ക​ണം, അ​ന്ത​ർ​സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലൂ​ടെ ചോ​ള​ത്ത​ണ്ട്, ഉ​ണ​ക്ക​പ്പു​ല്ല്, മ​റ്റു തീ​റ്റ​സാ​ധ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട്ട് ഉ​ണ്ടാ​ക്ക​ണം, അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പ​ശു​ക്ക​ളു​ടെ ചി​കി​ത്സ​യ്ക്കാ​യി ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​പ​ത്തി​നാ​ലുമ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന മൊ​ബൈ​ൽ മൃ​ഗാ​ശു​പ​ത്രി​ക​ൾ താ​ത്കാ​ലി​ക​മാ​യി ആ​രം​ഭി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് സ്വീ​ക​രി​ക്ക​ണം തു​ട​ങ്ങി​യ​വ​യും വ​യ​നാ​ട് കൊ​മേ​ർ​ഷ്യ​ൽ ഡ​യ​റി ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സേ​വ​ന​ത്തി​നു വ​നി​താ ക്രി​ക്ക​റ്റ് താ​ര​വും
മാ​ന​ന്ത​വാ​ടി: സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ സേ​വ​ന​ത്തി​നു വ​നി​താ ക്രി​ക്ക​റ്റ് താ​ര​വും. ദേ​ശീ​യ വ​നി​താ ക്രി​ക്ക​റ്റ് ടീം ​അം​ഗം സ​ജ്ന സ​ജീ​വ​നാ​ണ് ന​ഗ​ര​സ​ഭ ഗ​വ.​യു.​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച സാ​മൂ​ഹി​ക അ​ടു​ക്ക​ള​യി​ൽ സേ​വ​നം ചെ​യ്യു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ സ​ജീ​വ​ന്‍റെ​യും മു​നി​സി​പ്പ​ൽ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശാ​ര​ദ​യു​ടെ​യും മ​ക​ളാ​ണ്. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ സാ​മൂ​ഹി​ക അ​ടു​ക്ക​ള സ​ന്ദ​ർ​ശി​ച്ചു. മി​ക​ച്ച രീ​തി​യി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​ന​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി. ബി​ജു എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.