സാ​ല​റി ച​ല​ഞ്ച് പ​ങ്കാ​ളി​ത്ത പെ​ൻ​ഷൻകാ​ർ​ക്കു പ്ര​ഹ​ര​മാ​യി
Friday, April 3, 2020 11:28 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ഓ​ഹ​രി വി​പ​ണി​യി​ലു​ണ്ടാ​ക്കി​യ ആ​ഘാ​ത​ത്തി​ന്‍റെ തി​ക്ത​ഫ​ലം അ​നു​ഭ​വി​ക്കു​ന്ന പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ​കാ​രാ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു സാ​ല​റി ച​ല​ഞ്ച് മ​റ്റൊ​രു പ്ര​ഹ​ര​മാ​യി. 2013 ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ സ​ർ​ക്കാ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​വ​ർ​ക്കാ​ണ് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ബാ​ധ​ക​മാ​ക്കി​യ​ത്. പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​ത്തി​ൽ 10 ശ​ത​മാ​ന​മാ​ണ് സ​ർ​ക്കാ​ർ ഓ​ഹ​രി വി​പ​ണ​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. കൊ​റോ​ണ രോ​ഗ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ല​ത്തി​ൽ ഓ​ഹ​രി വി​പ​ണി ത​ക​ർ​ന്ന​തു പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ​കാ​ർ​ക്കു വ​ൻ ന​ഷ്ട​ത്തി​നു കാ​ര​ണ​മാ​യി. അ​ഞ്ചു ല​ക്ഷം രൂ​പ​യി​ലേ​റെ ഓ​ഹ​രി വി​പ​ണി നി​ക്ഷേ​പ​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്കു ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കി​ടെ 30,000 രൂ​പ മു​ത​ൽ 70,000 രൂ​പ വ​രെ ന​ഷ്ടം ഉ​ണ്ടാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ഷ്ട​ത്തി​നു​ള്ള സാ​ഹ​ച​ര്യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. എ​ന്നി​രി​ക്കെ സാ​ല​റി ച​ല​ഞ്ച് താ​ങ്ങാ​വു​ന്ന​തി​നു അ​പ്പു​റ​മാ​ണെ​ന്നു പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ​കാ​ർ പ​റ​യു​ന്നു. സാ​ല​റി ച​ല​ഞ്ചി​ൽ​നി​ന്നു ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​വ​ർ ഉ​ന്ന​യി​ക്കു​ന്നു. സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പ​രി​ഹാ​ര​ത്തി​നു മ​റ്റു​മാ​ർ​ഗ​ങ്ങ​ൾ തേ​ട​ണ​മെ​ന്നും ശ​ന്പ​ള​ത്തി​ന്‍റെ 90 ശ​ത​മാ​നം മാ​ത്രം ല​ഭി​ക്കു​ന്ന​വ​ല്ല വീ​ണ്ടും സാ​ന്പ​ത്തി​ക​ബാ​ധ്യ​ത ഏ​റ്റു​വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ് പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ​കാ​രു​ടെ പ​ക്ഷം.