ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ക​രു​ത്താ​യി ആ​ശാ​പ്ര​വ​ർ​ത്ത​ക​ർ
Friday, April 3, 2020 11:29 PM IST
ക​ൽ​പ്പ​റ്റ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് ക​രു​ത്താ​വു​ക​യാ​ണ് 901 ആ​ശ​മാ​ർ. ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 241 കോ​ള​നി​ക​ളി​ൽ ഹാം​ല​റ്റ് ആ​ശ​വ​ർ​ക്ക​ർ​മാ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ണ്. ആ​രോ​ഗ്യ​കേ​ര​ളം വ​യ​നാ​ടി​ന്‍റെ പ്ര​ത്യേ​ക പ്രോ​ജ​ക്റ്റാ​ണ് ഹാം​ല​റ്റ് ആ​ശ. ദേ​ശീ​യ ത​ല​ത്തി​ൽ സ്കോ​ച്ച് അ​വാ​ർ​ഡി​ന്‍റെ മെ​റി​റ്റ് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട പ​ദ്ധ​തി​യാ​ണ് ഹാം​ല​റ്റ് ആ​ശ. ഓ​രോ ആ​ശാ​വ​ർ​ക്ക​ർ​മാ​രും അ​വ​ര​വ​രു​ടെ നി​ർ​ദി​ഷ്ട വാ​ർ​ഡു​ക​ളി​ൽ കൊ​റോ​ണ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ആ​രെ​ങ്കി​ലും ഇ​ക്കാ​ല​യ​ള​വി​ൽ വ​ന്നി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും അ​ത്ത​ര​ത്തി​ൽ ആ​രെ​ങ്കി​ലും വീ​ടു​ക​ളി​ൽ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്കം ഉ​ണ്ടാ​യി​ട്ടു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി ചോ​ദി​ച്ചു മ​ന​സ്‌​സി​ലാ​ക്കും. രോ​ഗം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി ജ​ന​ങ്ങ​ളെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര സ​ഹാ​യം ആ​ശാ വ​ർ​ക്ക​ർ​മാ​ർ വ​ഴി ഒ​രു​ക്കും.