ഹോ​ട്സ്പോ​ട്ട് ജി​ല്ല​ക​ളി​ൽ​നി​ന്നു​ള​ള പ്ര​വേ​ശ​ന​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം
Sunday, April 5, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ഹോ​ട്സ്പോ​ട്ടു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള​വ​ർ വ​യ​നാ​ട്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് ക​ർ​ശ​ന​നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല ഉ​ത്ത​ര​വി​റ​ക്കി. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള​ള​വ​ർ​ക്കാ​ണ് നി​യ​ന്ത്ര​ണം. ഈ ​ജി​ല്ല​ക​ളി​ൽ​നി​ന്നും ഇ​തി​ന​കം വ​യ​നാ​ട്ടി​ൽ പ്ര​വേ​ശി​ച്ച​വ​ർ 28 ദി​വ​സം ആ​രു​മാ​യും സ​ന്പ​ർ​ക്ക​മി​ല്ലാ​തെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണം.