അ​ഞ്ചുല​ക്ഷം വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണം: കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി
Sunday, May 24, 2020 1:13 AM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ക​ർ​ഷ​ക​രു​ടെ അ​ഞ്ചു​ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ​ക​ൾ എ​ഴു​തി ത​ള്ളാ​ൻ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്ന് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി ജി​ല്ലാ ക​മ്മി​റ്റി. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ല​ത്ത​ക​ർ​ച്ച​യാ​ണ് ഇ​ന്ത്യ​യു​ടെ കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​ക​ൾ​ക്ക് തീ​റെ​ഴു​തു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉ​ത്തേ​ജ​ക പാ​ക്കേ​ജി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്. പാ​വ​പ്പെ​ട്ട​വ​രാ​യ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് പ​ണം ല​ഭി​ക്കു​ന്ന ഒ​രു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളു​മി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 27ന് ​ജി​ല്ല​യി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സ​മ​രം ന​ട​ത്തും.

ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി, വി.​പി. വ​ർ​ക്കി, ഗ​ഫൂ​ർ വെ​ണ്ണി​യോ​ട്, വി.​എം. വ​ർ​ഗ്ഗീ​സ്, ക​ണ്ണി​വെ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, അ​ഡ്വ.​പി. വേ​ണു ഗോ​പാ​ൽ, വ​ൽ​സ ചാ​ക്കോ, പ്ര​ഫ. താ​രാ ഫി​ലി​പ്പ്, ടി.​പി. ശ​ശി, ടി.​കെ. ഉ​മ്മ​ർ, ഒ.​സി. ഷി​ബു, കു​ഞ്ഞി​രാ​മ​ൻ ബി​ച്ചാ​ര​ത്ത്, എം.​കെ. ബാ​ല​ൻ, സി.​പി. അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.