പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രത്തിന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ പു​ൽ​പ്പ​ള​ളി പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മ്മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11 ന് ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​മാ​ണി​ത്. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ എം​എ​സ്ഡി​പി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ആ​രോ​ഗ്യ കേ​ന്ദ്രം നി​ർ​മ്മി​ച്ച​ത്.

ആ​ശു​പ​ത്രി​യു​ടെ താ​ഴെ​യ​ങ്ങാ​ടി​ക്ക​ടു​ത്തു​ള്ള ഒ​രേ​ക്ക​ൽ സ്ഥ​ല​ത്താ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മ്മി​ച്ച​ത്. 2017 ൽ ​മൂ​ന്ന് കോ​ടി രൂ​പ എ​സ്റ്റി​മേ​റ്റി​ൽ സ​മ​ർ​പ്പി​ച്ചാ​ണ് നി​ർ​മ്മാ​ണ പ്ര​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. മൂ​ന്ന് നി​ല​ക​ളി​ലാ​യി 18,000 ച​തു​ര​ശ്ര​യ​ടി​യാ​ണ് കെ​ട്ടി​ടം. നാ​ല് നി​ല​ക​ളി​ലേ​ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ലി​ഫ്റ്റ്, റാ​ന്പ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഫാ​ർ​മ​സി, വെ​യി​റ്റിം​ഗ് സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ഒ​പി സെ​ക്ഷ​ൻ, ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ൻ​മാ​രു​ടെ​യും വാ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ആ​ർ. രേ​ണു​ക, പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.