ആം​ബു​ല​ൻ​സി​ൽ​ നി​ന്നു ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Wednesday, May 27, 2020 11:24 PM IST
ക​ൽ​പ്പ​റ്റ: വൈ​ദ്യു​താ​ഘാ​ത​മേ​റ്റു​മ​രി​ച്ച ഇ​ത​ര​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി കോ​ഴി​ക്കോ​ടു​നി​ന്നു മ​ധ്യ​പ്ര​ദേ​ശി​ൽ​പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 250 ഗ്രാം ​ക​ഞ്ചാ​വു ക​ണ്ടെ​ത്തി.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ കൊ​ടു​വ​ള്ളി കൊ​തൂ​ർ റി​യാ​സ്(36), സ​ഹാ​യി കു​റു​വാ​റ്റു​ർ കു​ഞ്ഞ​ങ്ങ​ൽ ഹ​ലീ​ൽ(35) എ​ന്നി​വ​രെ അ​റ​സ്റ്റു​ചെ​യ്തു.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​ന​ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.