ടാ​ക്സി​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: കെ​ടി​ഡി​ഒ
Thursday, May 28, 2020 11:31 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടാ​ക്സി മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ര​ക​യ​റാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്ന് ക​രു​ണ ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡി​ന് മു​ൻ​പേ ത​ന്നെ ടാ​ക്സി മേ​ഖ​ല​യെ ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന ത​ര​ത്തി​ൽ സ​ർ​ക്കാ​രു​ക​ൾ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ജി​പി​എ​സ് പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു. ഇ​തു​ണ്ടാ​ക്കു​ന്ന അ​ധി​ക ബാ​ധ്യ​ത മൂ​ലം പി​ടി​ച്ച് നി​ൽ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. പി​ന്നാ​ലെ പ്ര​ള​യ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി. എ​ന്നി​ട്ടും ഒ​രു സാ​ന്പ​ത്തി​ക പാ​ക്കേ​ജ് പോ​ലും സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.
ഈ ​വി​ഷ​യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ച് മു​ഖ്യ​മ​ന്ത്രി, ഗ​താ​ഗ​ത​മ​ന്ത്രി, ചീ​ഫ് സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി കാ​ത്തി​രു​ന്നി​ട്ടും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് സ​മ​ര​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് ക​ൽ​പ്പ​റ്റ, സെ​ക്ര​ട്ട​റി അ​നി​ൽ ക​ൽ​പ്പ​റ്റ, ഭാ​ര​വാ​ഹി​ക​ളാ​യ റി​യാ​സ് മേ​പ്പാ​ടി, ബൈ​ജു​രാ​ജ് മേ​പ്പാ​ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.