രാ​ഷ്‌ട്രീയ സാം​സ്കാ​രി​ക രം​ഗ​ത്തെ അ​തു​ല്യ വ്യ​ക്തി​ത്വം: ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം
Friday, May 29, 2020 11:48 PM IST
മാ​ന​ന്ത​വാ​ടി: രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക​രം​ഗ​ത്തെ അ​തു​ല്യ​വ്യ​ക്തി​ത്വ​മാ​യി​രു​ന്ന എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം അ​നു​ശോ​ചി​ച്ചു. പ്ര​ഭാ​ഷ​ക​ൻ, ചി​ന്ത​ക​ൻ, എ​ഴു​ത്തു​കാ​ര​ൻ, രാ​ഷ്ട്രീ​യ​നേ​താ​വ്, പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നും ക​ർ​മ്മോ​ത്സു​ക​നാ​യി​രു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.
രാ​ഷ്ട്രീ​യ​രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ മ​ല​യാ​ള​സാ​ഹി​ത്യ​ത്തി​ന് അ​മൂ​ല്യ​മാ​യ ര​ച​ന​ക​ൾ സ​മ്മാ​നി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു. സാ​ഹി​ത്യ​രം​ഗ​ത്തെ സം​ഭാ​വ​ന​ക​ൾ​ക്ക് നി​ര​വ​ധി അ​വാ​ർ​ഡു​ക​ളും അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.
കാ​ഴ്ച​പ്പാ​ടു​കൊ​ണ്ടും ക്രാ​ന്ത​ദ​ർ​ശ​നം കൊ​ണ്ടും ഒ​രു ത​ല​മു​റ​യെ സ്വാ​ധീ​നി​ക്കാ​നു​ള്ള ക​രു​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​നും വാ​ക്കു​ക​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്നു. വ്യ​ക്തി​ജീ​വി​ത​ത്തി​ലും പൊ​തു​ജീ​വി​ത​ത്തി​ലും എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ എം​പി പ്ര​ദ​ർ​ശി​പ്പി​ച്ച എ​ല്ലാ ന​ൻ​മ​ക​ളെ​യും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ​യും അ​നു​സ്മ​രി​ക്കു​ന്ന​താ​യും മാ​ന​ന്ത​വാ​ടി രൂ​പ​ത അ​നു​ശോ​ച​ന കു​റി​പ്പി​ൽ അ​റി​യി​ച്ചു.