ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന്
Saturday, May 30, 2020 11:21 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ​ശു​പ​ത്രി​യു​ടെ ന്യൂ ​ബ്ലോ​ക്ക് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മ​റ്റ് രോ​ഗി​ക​ൾ​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി യു​ഡി​എ​ഫ് പാ​ർ​ലി​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ന്യൂ ​ബ്ലോ​ക്കി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ വേ​ണ്ട എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്.

12 ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യം, 150 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ന്യൂ ​ബ്ലോ​ക്കി​ൽ ല​ഭ്യ​മാ​ണ്. ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ജി​ക്ക​ൽ ബ്ലോ​ക്കി​ൽ നി​ന്നു മാ​റ്റി​യാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​രാ​ണ​നി​ല​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം, സ്ത്രീ​ക​ളു​ടെ വി​ഭാ​ഗം, പു​രു​ഷ​ൻ​മാ​രു​ടെ വി​ഭാ​ഗം, പ്ര​സ​വ വാ​ർ​ഡ് തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ സാ​ധി​ക്കും.

ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ, എ​ക്സ​റേ യൂ​ണി​റ്റ്, സ്കാ​നിം​ഗ് യൂ​ണി​റ്റ്, ലാ​ബോ​റ​ട്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, കി​ഡ്നി രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സ​സ് സെ​ന്‍റ​ർ എ​ല്ലാ ചി​കി​ൽ​സാ വി​ഭാ​ഗ​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​തി​നാ​ൽ നൂ​റു​ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ ന​ട്ടം തി​രി​യു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.