പ്ര​വാ​സി​ക​ളു​ടെ ക്വാ​റന്‍റൈ​ൻ: യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Saturday, May 30, 2020 11:21 PM IST
ക​ൽ​പ്പ​റ്റ: പ്ര​വാ​സി​ക​ളെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തി​നും ക്വാ​റ​ന്‍റൈനി​ൽ താ​മ​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ചെ​ല​വ് സാ​ന്പ​ത്തി​ക​മാ​ന​ദ​ണ്ഡം നോ​ക്കാ​തെ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പം ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദേ​ശ​ത്തു കു​ടു​ങ്ങി​യ മു​ഴു​വ​ൻ ആ​ളു​ക​ളെ​യും നാ​ട്ടി​ൽ എ​ത്തി​ക്കു​ന്ന​തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നു അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്ക്ഡൗ​ണി​നു മ​റ​വി​ൽ സ​ർ​ക്കാ​ർ മ​ദ്യ​വി​ൽ​പ​ന പൂ​ർ​വാ​ധി​കം ശ​ക്ത​മാ​ക്കി​യി​രി​ക്ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ​യും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും ദു​രി​തം വ​ർ​ധി​പ്പി​ക്കു​ന്ന സ്ഥി​തി​യാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

രാ​ഹു​ൽ​ഗാ​ന്ധി എം​പി നി​ർ​ദേ​ശി​ച്ച​തു​പ്ര​കാ​രം ഓ​രോ കു​ടും​ബ​ത്തി​ന്‍റെ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ സ​ർ​ക്കാ​ർ 10,000 രൂ​പ നി​ക്ഷേ​പി​ക്ക​ണ​മെ​ന്നും റോ​സ​ക്കു​ട്ടി പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി.​എ. ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ പി.​കെ. ജ​യ​ല​ക്ഷ്മി, കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, പി.​പി. ആ​ലി, എം.​സി. സെ​ബാ​സ്റ്റ്യ​ൻ, ടി.​കെ. ഭൂ​പേ​ഷ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, പൗ​ലോ​സ് കു​റു​ന്പേ​ടം, കെ.​വി. പോ​ക്ക​ർ ഹാ​ജി, വി.​എ. മ​ജീ​ദ്, പി. ​വി​നോ​ദ്കു​മാ​ർ, വി. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.