ജി​ല്ല​യി​ലെ ആ​ദ്യ ഹൈ​ടെ​ക് റോ​ഡ് ബ​ത്തേ​രി​യി​ൽ പൂ​ർ​ത്തി​യാ​കു​ന്നു
Tuesday, June 2, 2020 11:25 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ലെ ആ​ദ്യ ഹൈ​ടെ​ക് റോ​ഡ് നി​ർ​മാ​ണം ബ​ത്തേ​രി ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പൂ​ർ​ത്തി​യാ​കു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ കു​പ്പാ​ടി- മ​ന്ത​ണ്ടി​ക്കു​ന്ന് റോ​ഡാ​ണ് അ​ത്യാ​ധി​നി​ക രീ​തീ​യി​ൽ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ലാ​ഡ​ർ ക​ന്പ​നി ന​ഗ​ര​സ​ഭ​യ്ക്ക് ന​ൽ​കി​യ അ​പേ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2.400 മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച് ന​ൽ​കാ​ൻ ലാ​ഡ​റു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്.

പ​തി​നൊ​ന്ന്കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം. ക​രാ​ർ ഒ​പ്പ് വെ​ച്ച​തി​ന് ശേ​ഷം ആ​റ് മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന റോ​ഡ് എ​ട്ട് മീ​റ്റ​റാ​യി വീ​തി കൂ​ട്ടി ക​യ​റ്റം കു​റ​യ്ക്കു​ക​യും ചെ​യ്തു. മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചാ​ലും റോ​ഡി​ന് നാ​ശം സം​ഭ​വി​ക്കാ​ത്ത​രീ​തി​യി​ലു​ള്ള ആ​ധു​നി​ക ഡ്രൈ​നേ​ജ് സം​വി​ധാ​ന​ത്തോ​ടെ​യാ​ണ് റോ​ഡ് നി​ർ​മി​ച്ചി​രു​ന്ന​ത്.

റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ചു. ബി​റ്റു​മി​ന​സ് മെ​ക്കാ​ടം ആ​ൻ​ഡ് ബി​റ്റു​മി​ന​സ് കോ​ണ്‍​ക്രീ​റ്റ് രീ​തി​യി​ലാ​ണ് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 5.50 മീ​റ്റ​ർ വീ​തി​യി​ലാ​ണ് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. കു​പ്പാ​ടി മു​ത​ൽ പൂ​ള​വ​യ​ൽ വ​രെ ഇ​ന്‍റ​ർ ലോ​ക്കോ​ടു​കൂ​ടി​യ ന​ട​പ്പാ​ത​യും നി​ർ​മി​ക്കു​ന്ന​താ​ണ്. വ​ഴി​യാ​ത്ര​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പൂ​ള​വ​യ​ൽ മു​ത​ൽ ലാ​ഡ​ർ റി​സോ​ർ​ട്ട് വ​രെ വ​യ​ൽ ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ ഇ​രു​വ​ശ​ത്തും ബ്രോ​ക്ക​ണ്‍ പാ​ര​പ്പ​റ്റ് നി​ർ​മാ​ണ​വും ന​ട​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഓ​രോ 20 മീ​റ്റ​റി​ലു​മാ​യി 140-ഓ​ളം എ​ൽ​ഇ​ഡി സ്ട്രീ​റ്റ് ലൈ​റ്റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി.

ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൈ​സൈ​റ്റി​യാ​ണ് നി​ർ​മാ​ണ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൈ​സൂ​ർ റോ​ഡി​ൽ എ​ത്തി​ച്ചേ​രാ​വു​ന്ന എ​ളു​പ്പ​വ​ഴി​കൂ​ടി​യാ​ണി​ത്. ടാ​റിം​ഗ് പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി.​എ​ൽ സാ​ബു നി​ർ​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ ജി​ഷ ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ സി.​കെ സ​ഹ​ദേ​വ​ൻ, കൗ​ണ്‍​സി​ല​ർ റി​നു​ജോ​ണ്‍, ലാ​ഡ​ർ ഡ​യ​റ​ക്ട​ർ വി.​എ​സ്. വ​ത്സ​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.