പി​ന്തു​ണ​യും സ​ഹാ​യ​സ​ന്ന​ദ്ധ​ത​യു​മ​റി​യി​ച്ച് രാ​ഹു​ൽ​ഗാ​ന്ധി എംപി
Tuesday, June 2, 2020 11:25 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥിക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മൊ​രു​ക്കാ​ൻ സ​ഹാ​യ സ​ന്ന​ദ്ധ​ത​യു​മാ​യി രാ​ഹു​ൽ​ഗാ​ന്ധി എം​പി.
സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ച്ചി​ട്ടും നി​ര​വ​ധി ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​തി​നു​ള്ള സൗ​ക​ര്യ​മി​ല്ലാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഇ​ട​പെ​ട​ൽ.
ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വ​യ​നാ​ട് ജി​ല്ലാ​ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള​യ്ക്കും രാ​ഹു​ൽ​ഗാ​ന്ധി ക​ത്ത​യ​ച്ചു. അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ച്ച ദി​വ​സം ത​ന്നെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഇ​വ​ർ​ക്ക്് ക​ത്ത​യ​ച്ച​ത്. ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​ത്ത ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ​ക​ള​ക്ട​റോ​ട് ക​ത്തി​ൽ രാ​ഹു​ൽ​ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
ആ​ദി​വാ​സി​വി​ഭാ​ഗ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റും സ്മാ​ർ​ട്ട്ഫോ​ണ്‍, കം​പ്യൂ​ട്ട​റു​ക​ൾ, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നി​വ​യു​ടെ അ​ഭാ​വം മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ച​താ​യും ഇ​തി​ന് പ​രി​ഹാ​രം കാ​ണാ​ൻ എ​ല്ലാ​വി​ധ സ​ഹാ​യ​വും പി​ന്തു​ണ​യു​മു​ണ്ടാ​കു​മെ​ന്നും രാ​ഹു​ൽ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി. ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​ത്തി​ന്‍റെ അ​ഭാ​വം പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് ഇ​ട​ന​ൽ​കു​മെ​ന്നും രാ​ഹു​ൽ ക​ത്തി​ൽ പറയുന്നു.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും ല​ഭ്യ​മാ​ക്കു​ന്നതിനാ​ണ് രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സ​ഹാ​യ​വാ​ഗ്ദാ​നം. അ​ധ്യ​യ​ന വ​ർ​ഷം ഓ​ണ്‍​ലൈ​നാ​യി ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ നി​ര​വ​ധി ഗോ​ത്ര​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സൗ​ക​ര്യ​മി​ല്ലെ​ന്ന് രാ​ഹു​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ലും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
ഇ​ക്കാ​ര്യ​ത്തി​ൽ അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ഗോ​ത്ര​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​പ​ദ്ധ​തി അ​ർ​ത്ഥ​വ​ത്താ​കി​ല്ല.
വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ന്​എ​ല്ലാ​വി​ധ പി​ന്തു​ണ​യും സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തില്‌ വ്യക്തമാക്കുന്നു.
വ​യ​നാ​ട്ടി​ൽ ഒ​ന്ന് മു​ത​ൽ 10 വ​രെ ക്ലാ​സു​ക​ളി​ലാ​യി 28,000 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​ിക്കുന്നതെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി ല​ഭ്യ​മാ​കു​ന്ന ക​ണ​ക്ക്. ഇ​തി​ൽ പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥിക​ൾ​ക്ക് രാ​ഹു​ലി​ന്‍റെ ഇ​ട​പെ​ട​ൽ ആ​ശ്വാ​സമാ​കും.