പ്ലാ​ക്കൂ​ട്ട് 2020: ഗ്രീ​ൻ മി​ഷ​നു​മാ​യി മി​ഷ​ൻ ലീ​ഗ്
Friday, June 5, 2020 11:12 PM IST
മാ​ന​ന്ത​വാ​ടി: പ​രി​സ്ഥി​തി​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​ സ​ന്ദേ​ശ​വു​മാ​യി ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് മാ​ന​ന്ത​വാ​ടി രൂ​പ​ത മു​പ്പ​തി​നാ​യി​ര​ം പ്ലാ​വു തൈ​ക​ൾ ന​ടു​ന്നു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​യി​ലെ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ലാ​ക്കൂ​ട്ട് 2020 എ​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം ബി​ഷ​പ്സ് ഹൗ​സി​ൽ തൈ ​ന​ട്ട് ഉദ്ഘാടനം നി​ർ​വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ജു ഐ​ക്ക​ര​ക്കാ​നാ​യി​ൽ, പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് മു​തു​പ്ലാ​ക്ക​ൽ, ടോം ​ജോ​സ് പൂ​വ​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ മാ​പ്പി​ള​ക്കു​ന്നേ​ൽ, സ​ജീ​ഷ് എ​ട​ത​ട്ടേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.