ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടും ജീ​പ്പും ത​ക​ർ​ന്നു
Sunday, June 28, 2020 11:24 PM IST
കാ​ട്ടി​ക്ക​ളം: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ തോ​ൽ​പ്പെ​ട്ടി​യി​ൽ ഒ​റ്റ​യാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ടും ജീ​പ്പും ത​ക​ർ​ന്നു. തോ​ൽ​പ്പെ​ട്ടി മാ​ര​പ​റ​ന്പി​ൽ സേ​വ്യ​റി​ന്‍റെ വീ​ടും ജീ​പ്പു​മാ​ണ് ഒ​റ്റാ​യ​ൻ ത​ക​ർ​ത്ത​ത്. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടാ​ന​യെ ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ട്ടാ​ന വീ​ടി​നും മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ജീ​പ്പി​നും നേ​രെ​യും അ​ക്ര​മം ന​ട​ത്തി​യ​ത്. സേ​വ്യ​ർ ആ​ന​യു​ടെ മു​ന്പി​ൽ നി​ന്ന് ത​ല​നാ​രി​ഴ​ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച​ക്കാ​ല​മാ​യി പ്ര​ദേ​ശ​ത്ത് ഒ​റ്റാ​യ​ന്‍റെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടി​നും വാ​ഹ​ന​ത്തി​നും നേ​രെ കാ​ട്ടാ​ന​യു​ടെ അ​ക്ര​മം ഉ​ണ്ടാ​യി. വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. വ​ന്യ​മൃ​ഗ​ശ​ല്യം ക​രാ​ണം സ​ന്ധ്യ മ​യ​ങ്ങി​യാ​ൽ വീ​ടി​ന് പു​റ​ത്ത് ഇ​റ​ങ്ങ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് മു​ന്പ് പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ത്തി​യ ഒ​റ്റാ​യാ​നെ മ​യ​ക്ക് വെ​ടി​വെ​ച്ച് പി​ടി​കൂ​ടു​ന്ന​തി​ന് വ​നം വ​കു​പ്പ് നീ​ക്കം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് ശ്ര​മം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ശ​ല്യ​ക്കാ​ര​നാ​യ ഒ​റ്റ​യാ​നെ മ​യ​ക്ക് വെ​ടി​വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്നും ന​ഷ്ട​പ​രി​ഹാ​രം കാ​ല​താ​മ​സം കൂ​ടാ​തെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.