മ​ത്സ്യ-​മാം​സ മാ​ർ​ക്ക​റ്റ് തു​റ​ന്നുന​ൽ​ക​ണം: എ​ഐ​വൈ​എ​ഫ്
Wednesday, July 1, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി: ദീ​ർ​ഘ​കാ​ല​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന മ​ത്സ്യ​മാ​ർ​ക്ക​റ്റ് പ്ര​ശ​നം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ക്ക​റ്റി​നാ​യി പ​ണി തീ​ർ​ത്ത പു​തി​യ കെ​ട്ടി​ടം ഉ​ട​ൻ തു​റ​ന്ന് ന​ൽ​കാ​ൻ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണം.

നി​ല​വി​ൽ മൊ​ത്ത മ​ത്സ്യ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത് വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്. മ​ഴ പെ​യ്താ​ൽ ചളി​ക്കു​ള​മാ​യി മാ​റു​ന്ന ഗ്രൗ​ണ്ടി​ലാ​ണ് അ​തി​രാ​വി​ലെ മ​ത്സ്യ വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ജനങ്ങളുടെ ആ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ അ​വ​സ്ഥ. ഉ​ട​ൻ പ​രി​ഹാ​രം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കാ​നും എ​ഐ​വൈ​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷി​ജു കൊ​മ്മ​യാ​ട്, സെ​ക്ര​ട്ട​റി അ​ജേ​ഷ്, നി​ഖി​ൽ പ​ത്മ​നാ​ഭ​ൻ, അ​ല​ക്സ് ജോ​സ്, ര​ജി​ത്ത് ക​മ്മ​ന, മ​നോ​ജ് ഒ​ഴ​ക്കോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.