വി​ല്ലേ​ജ് ഓ​ഫീ​സ്ധ​ർ​ണ ന​ട​ത്തി
Friday, July 10, 2020 11:25 PM IST
പു​ൽ​പ്പ​ള്ളി: സ്വ​ർ​ണ്ണ​ക്ക​ട​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി പാ​ടി​ച്ചി​റ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​യ്ക്ക് ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി. സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് മു​രി​യ​ൻ കാ​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി ഒ.​ആ​ർ. ര​ഘു, കെ.​എം. ഏ​ബ്ര​ഹാം, പി.​ടി. ജോ​സ​ഫ്, വി.​ടി. തോ​മ​സ്, ജോ​യി വാ​ഴ​യി​ൽ, സ്റ്റീ​ഫ​ൻ പു​കു​ടി​യി​ൽ, സ​ലാം പ​ട്ടാ​ണി​കൂ​പ്പ്, പി.​കെ. രാ​ജ​ൻ, സി.​ഡി. ത​ങ്ക​ച്ച​ൻ, പി.​എ. പ്ര​കാ​ശ​ൻ, ഷി​നോ​ജ് ക​ള​പ്പു​ര, ജോ​മ​റ്റ് വാ​ദ്യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് അ​ദാ​ല​ത്ത്

ക​ൽ​പ്പ​റ്റ: ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി 14 മു​ത​ൽ 17 വ​രെ വ​യ​നാ​ട് റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ൽ അ​ദാ​ല​ത്ത് ന​ട​ത്തു​ന്നു. റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ലു​ള്ള (കെഎ​ൽ 12) അ​പേ​ക്ഷ​ക​ൾ മാ​ത്ര​മാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​പേ​ക്ഷ​ക​ർ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് അ​പേ​ക്ഷ ആ​ർ​ടി​ഓ​ഫീ​സി​ൽ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന അ​ദാ​ല​ത്ത് പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു.