അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന്
Saturday, July 11, 2020 11:49 PM IST
പു​ൽ​പ്പ​ള്ളി: സി​താ​മൗ​ണ്ടി​ൽ ക്വാ​റന്‍റൈ​നി​ൽ ആ​യി​രു​ന്ന ആൾ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും സ​മൂ​ഹ വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യു​ള്ള​തി​നാ​ലും കൊ​ള​വ​ള്ളി​യി​ൽ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് ആ​രം​ഭി​ച്ച് ശ​ക്ത​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പു​ൽ​പ്പ​ള്ളി സാ​മൂഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചേ​ർ​ന്ന ആ​ശു​പ​ത്രി മ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് ആ​ളു​ക​ൾ പു​ഴ ക​ട​ന്ന് കൊ​ള​വ​ള്ളി വ​ഴി സീ​താ​മൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ശ​ക്ത​മാ​യ നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്. ഷി​മോ​ഗ​യി​ൽ നി​ന്നെ​ത്തി സീ​താ​മൗ​ണ്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന ഏ​ഴ് പേ​രി​ൽ ര​ണ്ടാ​ൾ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ൽ പ​ല​രും വീ​ട്ടി​ൽ പോ​യ​താ​യും ടൗ​ണി​ലി​റ​ങ്ങി ന​ട​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ഈ ​കാ​ര്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണം.
നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ഫ​ല​പ്ര​ദ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ മേ​ഴ്സി ബെ​ന്നി, ജ​യ​ന്തി രാ​ജ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ്രേം​സു​ല​ജ​ല​ത, എ​ൻ.​യു. ഉ​ല​ഹ​ന്നാ​ൻ, ടി.​ജെ. ചാ​ക്കോ​ച്ച​ൻ, കെ.​എ. സ്ക്റി​യ, സി.​കെ. ബാ​ബു, സി.​പി. ജോ​യി, സി.​പി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.