വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ഏ​റ്റെ​ടു​ക്ക​ൽ: വി​ദ​ഗ്ധ സ​മി​തി പ​ഠ​നം തു​ട​ങ്ങി
Monday, July 13, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ താ​ഴെ അ​ര​പ്പ​റ്റ ന​സീ​റ ന​ഗ​റി​ൽ ഡി​എം എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി പ​ഠ​നം തു​ട​ങ്ങി.

സ​മി​തി അം​ഗ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ. ​പ്ര​ഫ.​വി​ശ്വ​നാ​ഥ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ.​ഡോ.​സി. ര​വീ​ന്ദ്ര​ൻ, അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ.​കൃ​ഷ്ണ​കു​മാ​ർ, ഡോ. ​ബാ​ബു​രാ​ജ്, ഡോ.​കെ. സ​ജീ​ഷ് എ​ന്നി​വ​ർ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ഡി​എം വിം​സി​ലെ​ത്തി പ്രാ​ഥ​മി​ക പ​ഠ​നം ന​ട​ത്തി. എ​ൻ​ജി​നി​യ​റിം​ഗ്, അ​ടി​സ്ഥാ​ന സൗ​ക​ര്യം, സാ​ന്പ​ത്തി​കം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ​ർ കൂ​ടെ ഉ​ണ്ടാ​യി​രു​ന്നു.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, എ​ൻ​എ​ച്ച്എം ഡി​പി​എം ഡോ.​ബി. അ​ഭി​ലാ​ഷ്, ഡി​എം വിം​സി​ലെ ഡോ.​ഗോ​പ​കു​മാ​ര​ൻ ക​ർ​ത്ത, യു. ​ബ​ഷീ​ർ, ഡോ.​മ​നോ​ജ് നാ​രാ​യ​ണ​ൻ, ഡോ.​അ​ന​ന്ത​നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​തി​യം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു.

സ​മി​തി​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ ഇ​ന്നെ​ത്തും. ഇ​ന്നും നാ​ളെ​യു​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന സ​മി​തി ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കും. റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​യി​രി​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​നം.

മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും കൈ​മാ​റു​ന്ന​തി​നു​ള്ള സ​ന്ന​ദ്ധ​ത ഡി​എം എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ഡോ.​ആ​സാ​ദ് മൂ​പ്പ​ൻ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജൂ​ലൈ ര​ണ്ടി​നു വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ച്ചു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​ത്.

ന​ഴ്സിം​ഗ് കോ​ള​ജ്, ഫാ​ർ​മ​സി കോ​ള​ജ്, ആ​സ്റ്റ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി എ​ന്നി​വ​യും ന​സീ​റ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.