ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി
Tuesday, July 14, 2020 10:59 PM IST
പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ലെ ഭ​ക്ഷ്യ ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി. പു​ൽ​പ്പ​ള്ളി​യി​ൽ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് ഡ​യ​റ​ക്ട​ർ ഇ.​എ. ശ​ങ്ക​ര​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​വ​ശ്യ സാ​ധ​ന ക്ഷാ​മ​മ​നു​ഭ​വി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി എ​ത്തി​ച്ചേ​രും. പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​നു ശേ​ഷം ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ലും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലും സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി എ​ത്തി​ച്ചേ​രും.
അ​രി, മു​ള​ക്, പ​ഞ്ച​സാ​ര തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കോ​സ്മ​റ്റി​ക്സ് സാ​ധ​ന​ങ്ങ​ളും സ​ഞ്ച​രി​ക്കു​ന്ന ത്രി​വേ​ണി​യി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഗു​ണ​നി​ല​വാ​ര​വും വി​ല കു​റ​വു​മു​ള്ള ത്രി​വേ​ണി നോ​ട്ട് ബു​ക്കു​ക​ളും മ​റ്റ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ക്കും.