കൂ​ട​ര​ഞ്ഞി ഗ്രാ​മപ​ഞ്ചാ​യ​ത്ത് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ
Thursday, July 30, 2020 11:02 PM IST
കൂ​ട​ര​ഞ്ഞി: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ കു​ടു​ബ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രി​ക​രി​ച്ച​തൊ​ടെ ഇ​വ​രു​ടെ കു​ടും​ബ​ത്തി​ൽ ആ​കെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം നാ​ലാ​യി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ൾ​ക്കും ഇ​യാ​ളു​ടെ ഭാ​ര്യ​യ്ക്കും ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച സ​ഹോ​ദ​ര​നു​മാ​ണ് നേ​ര​ത്തേ രോ​ഗം സ്ഥി​രീക​രി​ച്ചി​രു​ന്ന​ത്.