ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് ഇ​ട​പാ​ടു​കാ​രെ വ​ല​ച്ചു
Thursday, July 30, 2020 11:04 PM IST
മാ​ന​ന്ത​വാ​ടി: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ബാ​ങ്കു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന ജി​ല്ല ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മാ​ന​ന്ത​വാ​ടി​യി​ൽ ന​ട​പ്പാ​യി​ല്ല. ഇ​തു മൂ​ലം നി​ര​വ​ധി ഇ​ട​പാ​ടു​കാ​രാ​ണ് വ​ല​ഞ്ഞ​ത്. പ​ല​രും ബാ​ങ്ക് തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സ​ത്യ​വാ​ങ്മൂ​ലം എ​ഴു​തി വ​ണ്ടി​യി​ൽ സൂ​ക്ഷി​ക്കു​ക​യും പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ഇ​വ കാ​ണി​ച്ചു​മാ​ണ് മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ബാ​ങ്കാ​യ മാ​ന​ന്ത​വാ​ടി ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.