ത​മി​ഴ്നാ​ട്ടി​ൽ ഓ​ഗ​സ്റ്റ് 31 വ​രെ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി
Thursday, July 30, 2020 11:04 PM IST
ഗൂ​ഡ​ല്ലൂ​ർ: കോ​വി​ഡ് -19 വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ൽ ഓ​ഗ​സ്റ്റ് 31 വ​രെ ലോ​ക്ക് ഡൗ​ണ്‍ നീ​ട്ടി. ഓ​ഗ​സ്റ്റിൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക് ഡൗ​ണ്‍ ആ​യി​രി​ക്കും. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന​വ​ർ​ക്കും ജി​ല്ല വി​ട്ട് പോ​കു​ന്ന​വ​ർ​ക്കും വ​രു​ന്ന​വ​ർ​ക്കും ഇ-​പാ​സ് നി​ർ​ബ​ന്ധ​മാ​ക്കി. ബ​സ്, ടാ​ക്സി സ​ർ​വീ​സു​ക​ൾ 31 വ​രെ സ​ർ​വീ​സ് ന​ട​ത്തി​ല്ല. രാ​ത്രി യാ​ത്രാ നി​രോ​ധ​നം തു​ട​രും. ജിം, ​യോ​ഗ കേ​ന്ദ്ര​ങ്ങ​ൾ, ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കി​ല്ല. ക​ട​ക​ൾ പ്ര​വൃ​ത്തി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങി​യ​വ​ക്ക് നേ​ര​ത്തെ​യു​ള്ള നി​യ​ന്ത്ര​ണം തു​ട​രും. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ജ​ന​ങ്ങ​ൾ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങ​രു​ത്. അ​വ​ശ്യ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കും. മു​ഖാ​വ​ര​ണം ധ​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക, സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ ക​ഴു​കു​ക തു​ട​ങ്ങി​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ക​യും വേ​ണം.