റോ​ട്ട​റി ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു
Friday, July 31, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ റോ​ട്ട​റി​യു​ടെ 2020 - 2021 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ചു​മ​ത​ല​യേ​റ്റു. ച​ട​ങ്ങി​ൽ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ്ണ​ർ ഇ​ല​ക്ട് ഡോ.​രാ​ജേ​ഷ് സു​ഭാ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് ഗ​വ​ർ​ണ്ണ​ർ സി.​കെ. സ​ണ്ണി, ഡി​സ്ട്രി​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സേ​തു ശ​ങ്ക​ർ, ക​ൽ​പ്പ​റ്റ റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ജു മാ​ണി​ശ്ശേ​രി​ൽ, ഡോ.​എ.​ആ​ർ. അ​ജ​യ്, പി.​എം. രാ​ജീ​വ്, ഇ.​കെ. ആ​ദ​ർ​ശ്, നീ​ലി​ക്ക​ണ്ടി സാ​ദി​ഖ്, ടി.​ഡി. ജൈ​ന​ൻ, അ​നൂ​പ് പാ​ല​ക്കു​ന്ന്, ബ​ത്തേ​രി റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് വി.​വി. വി​ന​യ​ൻ, മാ​ന​ന്ത​വാ​ടി റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് സി. ​റാ​ഫേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ തു​ർ​ക്കി​ജീ​വ​ൻ ര​ക്ഷാ സ​മി​തി​ക്ക് വേ​ണ്ടി ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് എ​ടു​ത്ത​തി​ന്‍റെ പോ​ളി​സി രേ​ഖ​ക​ൾ ച​ട​ങ്ങി​ൽ കൈ​മാ​റി. ലോ​ക പ​രി​സ്ഥി​തി വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് വ്യ​ക്ഷ​ത്തൈ ന​ട​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും റോ​ട്ട​റി ബു​ള്ള​റ്റി​ൻ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷൈ​ജു മാ​ണി​ശ്ശേ​രി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​പി. സു​ധ​ക്ഷി​ണ്‍, സെ​ക്ര​ട്ട​റി ഡോ.​ഇ.​കെ. ആ​ദ​ർ​ശ്, ട്ര​ഷ​റ​ർ എം.​ജെ. മ​നോ​ജ്, എ​ക്സി​ക്യു​ട്ടീ​വ് സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു, സ​ർ​ജ​ന്‍റ് അ​റ്റ് ആം​സ് അ​നൂ​പ് പാ​ലു​കു​ന്ന് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.