കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് സം​സ്ക​രി​ച്ചു
Sunday, August 2, 2020 10:10 PM IST
മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ബാ​ധി​ച്ചു ചി​കി​ത്സ​യി​ലി​രി​ക്കെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച ഓ​ട്ടോ​ഡ്രൈ​വ​ർ ത​വി​ഞ്ഞാ​ൽ പേ​ര്യ തു​ണ്ട​ത്തി​ൽ റെ​ജി​യു​ടെ(46) മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട് ക്രി​സ്ത്യ​ൻ കോ​ള​ജി​നു സ​മീ​പം വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​ജി​യു​ടെ മ​ര​ണം. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച റെ​ജി​യെ ജൂ​ലൈ 21നാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 25നു ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. 30നു ​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​യി​രു​ന്നു. റെ​ജി​യു​ടെ ഭാ​ര്യ​യ്ക്കും ര​ണ്ടു മ​ക്ക​ൾ​ക്കും വൈ​റ​സ്ബാ​ധ​യേ​റ്റി​രു​ന്നു. രോ​ഗ​മു​ക്തി നേ​ടി​യ ഇ​വ​ർ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. പേ​ര്യ തു​ണ്ട​ത്തി​ൽ പ​രേ​ത​നാ​യ സേ​വ്യ​ർ-​ചി​ന്ന​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് റെ​ജി.