വൈ​ദ്യു​തി അ​പ​ക​ടം പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: ക​ഐ​സ്ഇ​ബി വൈ​ദ്യു​തി​ലൈ​നു​ക​ളി​ലും ട്രാ​ൻ​സ്ഫോ​ർ​മ​റി​ലും മ​റ്റും പൊ​തു​ജ​ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി പ്ര​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന് കെഎസ്ഇ​ബി ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ക​ഐ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ല്ലാ​ത്ത​വ​രു​ടെ മു​ൻ​ക​രു​ത​ലു​ക​ളി​ല്ലാ​ത്ത അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തും. ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ച്ചേ​ക്കം. വൈ​ദ്യു​തി ത​ട​സം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ബ​ന്ധ​പ്പെ​ട്ട കെഎ​സ്ഇ​ബി സെ​ക്ഷ​ൻ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം. അ​നാ​സ്ഥ​കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് കെഎ​സ്ഇ​ബി​യ്ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടാ​യി​രി​ക്കി​ല്ല. വൈ​ദ്യു​തി ലൈ​നു​ക​ളി​ലും മ​റ്റു​മു​ള്ള അ​ന​ധി​കൃ​ത ഇ​ട​പെ​ട​ലു​ക​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കെഎസ്ഇ​ബി ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.