ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ര​ക്കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു
Friday, August 14, 2020 11:05 PM IST
മാ​ന​ന്ത​വാ​ടി: ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന അ​ര​ക്കി​ലോ ക​ഞ്ചാ​വ് നാ​ലാം​മൈ​ലി​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷ​റ​ഫു​ദ്ദീ​നും സം​ഘ​വും പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​ദേ​ശ​വാ​സി​യാ​യ കാ​ട്ടി​ൽ വി​ട്ടീ​ൽ ഹൈ​ദ​ർ അ​ലി​ക്കെ​രെ(25)​കേ​സെ​ടു​ത്തു. ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി

ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ റി​ച്ച്മെ​ന്‍റ് മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ തേ​യി​ല തോ​ട്ട​ത്തി​ൽ പ​ന്ത്ര​ണ്ട് അ​ടി നീ​ള​മു​ള്ള പാ​ന്പി​നെ വ​നം​വ​കു​പ്പ് പി​ടി​കൂ​ടി​. ഇ​ന്ന​ലെ രാ​വി​ലെ തോ​ട്ട​ത്തി​ൽ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ് പാ​ന്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​നെ വ​ന​പാ​ല​ക​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ദേ​വാ​ല റേ​ഞ്ച​ർ ഗ​ണേ​ശ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​രം വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​യ ലൂ​യീ​സ്, ശേ​ഖ​ർ, മോ​ഹ​ൻ എ​ന്നി​വ​ർ പാ​ന്പി​നെ പി​ടി​കൂ​ടി ഗ്ല​ൻ​റോ​ക്ക് വ​ന​ത്തി​ൽ വി​ട്ടു.