കൃഷിയിടത്തിൽ മേയാൻവിട്ട ആ​ടു​ക​ളെ ക​ടു​വ കൊ​ന്നു
Tuesday, September 15, 2020 11:28 PM IST
പു​ൽ​പ്പ​ള്ളി: കൃ​ഷി​യി​ട​ത്തി​ൽ മേ​യാ​ൻ​വി​ട്ട ആ​ടു​ക​ളെ ക​ടു​വ കൊ​ന്നു. ചീ​യ​ന്പം ആ​ന​പ്പ​ന്തി കോ​ള​നി​യി​ലെ സ​നീ​ഷി​ന്‍റെ ര​ണ്ട് ആ​ടു​ക​ളെ​യാ​ണ് ക​ടു​വ ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​നീ​ഷും അ​ച്ച​ൻ ബൊ​മ്മ​നും കൃ​ഷി​യി​ട​ത്തി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ട്ടു​കാ​ർ ഒ​ച്ച​യെ​ടു​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ആ​ടി​നെ ഉ​പേ​ക്ഷി​ച്ച് ക​ടു​വ വ​ന​ത്തി​ലേ​ക്ക് മ​റ​യു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ സ​നീ​ഷി​ന്‍റെ ആ​റ് ആ​ടു​ക​ളാ​ണ് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ക​ണ്ടെ​യ്ൻ​മെ​ന്‍റ്
മേ​ഖ​ല​ക​ളി​ലും
വ​ളം വി​ൽ​ക്കു​ന്ന
ക​ട​ക​ൾ തു​റ​ക്കാം

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​ക​ളി​ൽ കാ​ർ​ഷി​ക വ​ളം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ട് വ​രെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള ഉ​ത്ത​ര​വി​ട്ടു. വ​ളം ന​ൽ​കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ കൃ​ഷി മേ​ഖ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.