20,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Tuesday, September 15, 2020 11:28 PM IST
കാ​ട്ടി​ക്കു​ളം: മി​നി ലോ​റി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച് ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു ക​ട​ത്തു​ക​യാ​യി​രു​ന്ന 20,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ബാ​വ​ലി ചെ​ക്പോ​സ്റ്റി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​രി​ട്ടി ചെ​റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ർ ഷി​ഹാ​ബ്(27), സ​ഹാ​യി നീ​ര​ജ്(23)​എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​കെ. സു​നി​ൽ, പി.​ജി. രാ​ധാ​കൃ​ഷ്ണ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​ജെ. സ​ന്തോ​ഷ്, കെ. ​ര​മേ​ഷ്, പി.​എ​സ്. വി​നീ​ഷ്, സി​ഇ​ഒ​മാ​രാ​യ വി​ജേ​ഷ് കു​മാ​ർ, ച​ന്ദ്ര​ൻ, ഡ്രൈ​വ​ർ ജോ​യി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ തൊ​ണ്ടി സ​ഹി​തം തി​രു​നെ​ല്ലി പോ​ലീ​സി​നു കൈ​മാ​റി. പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു 30 ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്നു എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.