ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ഉ​ട​ൻ തു​ട​ങ്ങും: മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ
Friday, September 18, 2020 11:19 PM IST
ക​ൽ​പ്പ​റ്റ:​വ​യ​നാ​ടി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. കോ​ഴി​ക്കോ​ട്-​വൈ​ത്തി​രി-​ഗൂ​ഡ​ല്ലൂ​ർ റോ​ഡി​ൽ മേ​ലേ റി​പ്പ​ണ്‍ മു​ത​ൽ ചോ​ലാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. താ​മ​ര​ശേ​രി ചു​ര​ത്തി​നു ബ​ദ​ലാ​യി നി​ർ​മി​ക്കു​ന്ന തു​ര​ങ്ക​പ്പാ​ത​യു​ടെ സ​ർ​വേ വൈ​കാ​തെ പൂ​ർ​ത്തി​യാ​കും. 900 കോ​ടി രൂ​പ പ​ദ്ധ​തി​ക്കു അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​

സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ തു​ക വ​ക​യി​രു​ത്തും. സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ,പാ​ല​ങ്ങ​ൾ,റോ​ഡു​ക​ൾ എ​ന്നി​വ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു കാ​ലോ​ചി​ത​മാ​യ നി​ർ​മാ​ണരീ​തി​ക​ളാ​ണ് വ​കു​പ്പ് പി​ന്തു​ട​രു​ന്ന​തെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു.

വ​ടു​വ​ൻ​ചാ​ൽ നെ​ടും​ക​ര​ണ സ്കൂ​ളി​ൽ ന​ട​ന്ന പ്ര​ദേ​ശി​ക​ച്ച​ട​ങ്ങി​ൽ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​പ്പ​ൻ ഹം​സ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷ​ഹ​ർ​ബാ​നു സെ​യ്ത​ല​വി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ​ൻ.​എ​സ്. വി​ജ​യ​കു​മാ​രി, മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ പി. ​ഹ​രി​ഹ​ര​ൻ, ജോ​ളി സ്ക​റി​യ, പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​ക​ൾ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ.​എം. ഹ​രീ​ഷ്, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ നി​ദി​ൽ ല​ക്ഷ്മ​ണ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ വി​ന്നി ജോ​ണ്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കോ​ഴി​ക്കോ​ട്-​വൈ​ത്തി​രി-​ഗൂ​ഡ​ല്ലൂ​ർ റോ​ഡി​ൽ ചു​ണ്ടേ​ൽ മു​ത​ൽ പോ​ലാ​ടി വ​രെ 30.07 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​നു 14 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.​റോ​ഡി​ൽ ചു​ണ്ടേ​ൽ മു​ത​ൽ റി​പ്പ​ണ്‍ വ​രെ ന​വീ​ക​ര​ണം പു​രോ​ഗ​തി​യി​ലാ​ണ്.

മേ​ലേ റി​പ്പ​ണ്‍ മു​ത​ൽ ചോ​ലാ​ടി വ​രെ​യു​ള്ള ഭാ​ഗ​ത്തു ന​വീ​ക​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ വീ​തി ഏ​ഴു മീ​റ്റ​റാ​ക്കും.​വ​ടു​വ​ൻ​പാ​ൽ മു​ത​ൽ ചോ​ലാ​ടി വ​രെ ഭാ​ഗ​ത്ത് നി​ല​വി​ൽ 5.50 മീ​റ്റ​റാ​ണ് വീ​തി. ക​ലു​ങ്കു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തൊ​ടൊ​പ്പം സം​ര​ക്ഷ​ണ ഭി​ത്തി, ഡ്രൈ​നേ​ജ് എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​ക്കും. റോ​ഡ് മാ​ർ​ക്കിം​ഗ്,സൂ​ച​നാ​ബോ​ർ​ഡു​ക​ൾ,റോ​ഡ്സ്റ്റ​ഡ് എ​ന്നി​വ സ്ഥാ​പി​ക്കും.