മ​തി​ലി​ടി​ഞ്ഞ് വീ​ട് ത​ക​ർ​ന്നു
Sunday, September 20, 2020 11:51 PM IST
മാ​ന​ന്ത​വാ​ടി: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​തി​ലി​ടി​ഞ്ഞു വീ​ണു. മാ​ന​ന്ത​വാ​ടി വി​ൻ​സെ​ന്‍റ്ഗി​രി 52 ാം മൈ​ൽ മു​ള്ള​ത്ത്പാ​ട​ത്ത് പോ​ക്ക​റി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലും മ​ണ്‍​തി​ട്ട​യും ഇ​ടി​ഞ്ഞു വീ​ണ​ത്.

പോ​ക്ക​റി​ന്‍റെ മ​ക​ൻ മു​ജീ​ബി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് ഇ​ടി​ഞ്ഞ​ത്. ഈ ​വീ​ടി​ന്‍റെ ത​റ​യോ​ട് ചേ​ർ​ന്നു​ള്ള മ​ണ്ണും നി​ല​വി​ൽ ഇ​ടി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് പോ​ക്ക​റി​ന്‍റെ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്താ​യി​രു​ന്ന​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കൊ​ന്നു​മി​ല്ല. ഇ​നി​യും മ​ണ്ണി​ടി​ച്ചി​ലി​നു​ള്ള സാ​ധ്യ​ത മു​ൻ നി​ർ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.